മികച്ച ക്ലൈമാക്സുമായി മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ " ബസൂക്ക " .



Movie :

BAZOOKA.


Director: 

Deeno Dennis.


Genre :

Game  Thriller.


Platform :  

Theatre .


Language : 

Malayalam 


Time :

154 Minutes 28 Seconds.


Rating : 


3.75 / 5 


✍️

Saleem P. Chacko.

CpK DesK.



നവാഗതനായ ഡീനോ ഡെന്നിസ് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി കഥയും, തിരക്കഥയും, സംഭാഷണവും  സംവിധാനവും  നിർവ്വഹിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ ചിത്രമാണ് " BAZOOKA " .


മമ്മൂട്ടി ( ആര്യൻ ആചാര്യ , ജോൺ സീസർ & മിസ്റ്റർ മാരിയോ ) , ഗൗതം വാസുദേവ് മേനോൻ ( ബെഞ്ചമിൻ ജോഷ്വാ ഐ.പി.എസ് കൊച്ചി സിറ്റി ) , ദിവ്യ പിള്ള ( ആനി ബെഞ്ചമിൻ ) , സിദ്ധാർത്ഥ് ഭരതൻ ( (സർക്കിൾ ഇൻസ്പെക്ടർ അരുൺസ്വാമി ) ഐശ്വര്യ മേനോൻ ( ജോവിറ്റ ) , ഷൈൻ ടോം ചാക്കോ ( ഫ്രാങ്കോ സാൽവത്തോർ ) , സുമിത് നവൽ ( അൻസാരി ) , ഹക്കിം ഷാജഹാൻ ( സണ്ണി വർഗ്ഗീസ് ) , എന്നിവരോടാപ്പം ബാബു ആൻ്റണി , നീത പിള്ള , ഗായത്രി അയ്യർ , ഡിനു ഡെന്നീസ് , ഭാമ അരുൺ , അബിൻ ബിനോ , വസിഷ്ഠ് ഉമേഷ് , ബിനു പപ്പു , മീനാക്ഷി രവീന്ദ്രൻ , സ്ഥടികം ജോർജ്ജ് , ഷമ്മി തിലകൻ , മൈം ഗോപി , ജോർജ്ജ് മരിയൻ , വൈയാപുരി ,സിനു സാമുവേൽ , സംവിധായകൻ വി കെ പ്രകാ എന്നിവരും അഭിനയിച്ചിരിക്കുന്നു.


ഒരു സീരിയൽ മോഷ്ടാവിനെ പിടിക്കുടാനുള്ള  ദൗത്യത്തിൽ കൊച്ചി സിറ്റി പോലീസും ആര്യൻ ആചാര്യയും ഒന്നിച്ച് ചേരുകയും വിവിധ ഗെയിമുകൾ ഉപയോഗിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമവുമാണ്  ബസൂക്കയുടെ പ്രമേയം .


സരിഗമ ഇൻ അസോസിയേഷൻ വിത്ത് തിയേറ്റർ ഓഫ് ഡ്രീംസ് അവതരിപ്പിക്കുന്ന യോഡ്ലി ഫിലിമാണ് " ബസൂക്ക ". പ്രശസ്ത തിരക്കഥാകൃത്തും സംവിധായക നുമായ ജിനു വി. എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ,വിക്രം മെഹ്റ , സിദ്ധാർത്ഥ് ആനന്ദ്കുമാർ എന്നിവരാണ് ബസൂക്ക നിർമ്മിച്ചിരിക്കുന്നത്. 


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൂരജ് കുമാർ, കോ പ്രൊഡ്യൂസർ സാഹിൽ ശർമ, ഛായാഗ്രഹണം നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ റോബി വർഗീസ് രാജ്, എഡിറ്റിംഗ് നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം സയീദ് അബ്ബാസ് , ഗാനരചന ബിൻസ് , പ്രൊജക്റ്റ് ഡിസൈനർ ബാദുഷ എം.എം, കലാസംവിധാനം ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം സമീറ സനീഷ്, അഭിജിത്, മേക്കപ്പ് ജിതേഷ് പൊയ്യ, എസ് .ജോർജ്, സംഘട്ടനം മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് സുജിത്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പി.ആർ.ഒ - ശബരി തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


നടൻ ശ്രീനാഥ് ഭാസിയാണ് ഒരു ഗാനം ആലപിച്ചിരിക്കുന്നത് . ക്യാപിറ്റൽ സിനിമയാണ് ഈ ചിത്രം തിയേറ്ററുക ളിൽ എത്തിച്ചിരിക്കുന്നത്. കഥ പറയാൻ വന്ന പ്രശസ്ത തിരക്കഥാ കൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡീനോ ഡെന്നിസിനെ കൊണ്ട് സംവിധാനം നിർവ്വഹിപ്പിച്ചു. സുഷിൻ ശ്യാമിന്റെ ശിഷ്യൻ സയീദ് അബ്ബാസി നെ കൊണ്ട് സംഗീതവും ഒരുക്കിയി രിക്കുന്നു. 


ബുദ്ധിയും കൗശലവും കോർത്തിണ ക്കിയ മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ  പ്രേക്ഷകർക് പുതിയൊരു ദൃശ്യാനുഭവം പങ്കു വെയ്ക്കുന്നു. ഒരു ഗെയിമിൻ്റെ ത്രില്ലർ സ്വഭാവം ആദ്യാവസാനം നിലനിർത്തിയാണ് ചിത്രത്തിൻ്റെ അവതരണം. മലയാള സിനിമയിൽ ഇത്തരമൊരു സമീപനം ആദ്യമായാണ് .ബിഗ് ബഡ്ജറ്റ് ഗെയിം ത്രില്ലർ ആയി കഥ പറയുന്ന ഈ ചിത്രത്തിൽ അൾട്രാ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്.പശ്ചാത്തല സംഗീതം മുഖ്യ ആകർഷണമാണ് . ത്രില്ലിംഗ് സ്വീക്വൻസുകൾ , ദൃശ്യ ചാതുര്യം എന്നിവ എടുത്ത് പറയാം .


മമ്മൂട്ടിയും നവാ​ഗത സംവിധായകരും, അതൊരു വ്യത്യസ്തമായ കോംബോ യാണ്. സമീപകാലത്തിറങ്ങിയ മിക്ക മമ്മൂട്ടി ചിത്രങ്ങളും അതിനുദാഹരണ മാണ്. അതിനെ അടിവരയിടുന്ന പുതിയ ചിത്രമാണ് ബസൂക്ക. ഡീനോ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാളികൾ ഇതുവരെ കണ്ടുപ രിചയിച്ചിട്ടില്ലാത്ത ​ഗെയിം ത്രില്ലർ ജോണറിൽപ്പെടുന്നതാണ്. മാസ് എന്ന വാക്കിനും അനുഭവത്തിനും പുതിയ തലം തീർത്തിരിക്കുന്നു. 





No comments:

Powered by Blogger.