ഗാന്ധിമതി ബാലൻ ചേട്ടന് സ്മരണാഞ്ജലികൾ .



ഗാന്ധിമതി ബാലൻ ചേട്ടന് സ്മരണാഞ്ജലികൾ .


പ്രശ്സ്ത ചലച്ചിത്ര നിർമ്മാതാവും ചലച്ചിത്ര അക്കാഡമി മുൻ വൈസ് ചെയർമാനുമായിരുന്ന ഗാന്ധിമതി ബാലൻ  വേർപിരിഞ്ഞിട്ട് ഇന്ന് ഒരു വർഷം .


ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത " ഇത്തിരി നേരം ഒത്തിരി കാര്യം"എന്നസിനിമയിലൂടെ നിർമാണ രംഗത്ത് എത്തിയ ഗാന്ധിമതി ബാലൻ പിന്നീട് ആദാമിന്റെ വാരിയെല്ല്, പഞ്ചവടി പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികൾ, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണി വത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഇരകൾ, പത്താമുദയം തുടങ്ങി 30ൽ പരം സിനിമകളുടെ നിർമാണവും വിതരണവും നടത്തി. പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ സ്വദേശിയാണ് ' പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗവുമാണ് .


സ്ഫടികം, കിലുക്കം എന്നിവയുടെ നിർമാണ ചുമതലകൾക്ക് നേതൃത്വം നൽകിയഅദ്ദേഹംതിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റർഉടമ കൂടിയായിരുന്നു. ബാലന്റെ അമ്മയ്ക്ക് മഹാത്മാഗാന്ധി നൽകിയ പേരായി രുന്നു ഗാന്ധിമതി എന്നത്. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്തായിരുന്നു ബാലൻ തന്റെ പ്രവൃത്തിമണ്ഡലം വിപുലീകരിച്ചത്.


മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായഅമ്മരൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്. 2015 നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർകൂടിയായിരുന്നു ഗാന്ധിമതി ബാലൻ.


ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ , സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യം ആയിരുന്നു ബാലൻ . പ്ലാന്റേഷൻ, റിയൽഎസ്റ്റേറ്റ്ബിസിനസുകളിലും സജീവമായിരുന്നു. വാണിജ്യവിജയം മാത്രം ലക്ഷ്യമിടാതെ,കലാമൂല്യത്തിന് പ്രാധാന്യമുള്ള ചലച്ചിത്രങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച് , അതിൽ വിജയിച്ച അപൂർവം നിർമാതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. റോട്ടറി ഉൾപ്പടെ നിരവധി സാമൂഹിക മേഖലകളിൽ പ്രവർത്തിച്ച ബാലൻ വലിയ സുഹൃത്ത് വലയത്തിന്ഉടമയായിരുന്നു.

No comments:

Powered by Blogger.