കബഡി പ്രമേയമായി ഒരുങ്ങുന്ന ഷെയ്ൻ നിഗത്തിന്റെ പാൻ ഇന്ത്യൻ ചിത്രം ഓണം റിലീസായി ഓഗസ്റ് 29ന് തീയറ്ററുകളിൽ എത്തും.



കബഡി പ്രമേയമായി  ഒരുങ്ങുന്ന ഷെയ്ൻ നിഗത്തിന്റെ പാൻ ഇന്ത്യൻ ചിത്രം ഓണം റിലീസായി ഓഗസ്റ് 29ന്  തീയറ്ററുകളിൽ എത്തും. 


ചിത്രത്തിൽ തമിഴിലെയും തെലുങ്കിലെയും  മുൻ നിരതാരങ്ങളും. ഷെയ്ൻ നിഗമും ശാന്ത്നു ഭാഗ്യരാജും പ്രധാന വേഷത്തിൽ എത്തുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ  റിലീസ് തീയതി പുറത്തുവിട്ടു. ഓഗസ്റ്റ് 29ന് ഓണം റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും. തമിഴിലെയും തെലുങ്കിലേയും മുൻനിര താരങ്ങൾ അണിനിരക്കുന്ന ഒരു വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണിത്.  ചിത്രത്തിന്റെ നിർമ്മാതാവ് സന്തോഷ് ടി കുരുവിള തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് തീയതി  പുറത്തുവിട്ടത്. 


എസ് ടി കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ്‌ ടി കുരുവിളയും ബിനു അലക്സാണ്ടർ ജോർജും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 


 തന്റെ  വളർത്തു പൂച്ചയായ "ടൈഗർ "നെ  കയ്യിലെടുത്തു കൊണ്ട്  ചിത്രത്തിന്റെ ടീമിനൊപ്പം നിൽക്കുന്ന ഷെയ്ൻ നിഗമിന്റെ പാക്കപ്പ് ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സ്പോർട്സ് ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന ഈ മാസ്സ് എന്റർടൈനർ ചിത്രത്തിന്റെ ടൈറ്റിൽ ഇതുവരെ അണിയറ പ്രവർത്തകർ  പുറത്തുവിട്ടിട്ടില്ല.വമ്പൻ ബഡ്ജറ്റിൽ കബഡികളിയെ കേന്ദ്രീകരിച്ച്  ഒരുക്കിയ ചിത്രമാണിത്. ബോക്സിങ് പോലെയുള്ള സ്പോർട്സ് ഇനങ്ങൾ പ്രമേയമായ ചിത്രങ്ങൾ മലയാള സിനിമയിൽ ശ്രദ്ധ നേടിയിരുന്നു. ഇങ്ങനെയുള്ള ഒരു അവസരത്തിലാണ് കബഡിയെ കേന്ദ്രീകരിച്ച്  പാൻ ഇന്ത്യൻ തലത്തിൽ ഒരു ചിത്രം തയ്യാറെടുക്കുന്നത്.


നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പുതുമുഖ സംവിധായകരെ മലയാള സിനിമയ്ക്ക്  നൽകിയ നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ  ഈ പുതിയ ചിത്രത്തിന്റെ സംവിധായകൻ  പുതുമുഖമായ പാലക്കാട് സ്വദേശി യായ ഉണ്ണി ശിവലിംഗമാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകന്റെതാണ്.  ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച "തങ്കം " എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ചിത്രത്തിന്റെ സംവിധായകനായ ഉണ്ണി ശിവലിംഗം.


ചിത്രത്തിലെ നായിക പ്രീതി അസ്രാണി. എസ്. ടി. കെ ഫ്രെയിംസിന്റെ  14-മത് ചിത്രം,  സന്തോഷ് ടി കുരുവിള  നിർമ്മാതാവായ ചിത്രങ്ങളിലെ 6- മത്തെ നവാഗത സംവിധായകന്റെ ചിത്രം, ഷെ യ്ൻ നിഗത്തിന്റെ  ഇരുപത്തിയഞ്ചാമത്തെ ചിത്രം എന്നീ പ്രത്യേകതകൾ കൂടി  ഈ ചിത്രത്തി നുണ്ട്. കബഡി കളിക്കുന്ന നാല് യുവാക്കളുടെ കഥ കേന്ദ്രീ കരിച്ചാണ് സിനിമ ഒരുക്കുന്നത്. മലയാളം തമിഴ് എന്നീ രണ്ടു ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ  ഷൂട്ടിംഗ് കോയമ്പത്തൂർ, പാലക്കാട്,പൊള്ളാച്ചി എന്നിവിടങ്ങളി ലായിരുന്നു.


ഷെയിൻ നിഗത്തിന്റെ ഇതുവരെയുള്ള കരിയറിലെ വ്യത്യസ്തമാർന്ന മാസ്സ് പടമാകും ഇതെന്നാണ് സൂചന. അതോടൊപ്പം തന്നെ ഒരു അതി ഗംഭീര സംഗീത സംവിധായകന്റെ  മലയാള ത്തിലേക്കുള്ള അരങ്ങേറ്റവും ഈ ചിത്രത്തിലൂടെ ഉണ്ടാകും എന്ന സൂചനകളാണ് അണിയറ പ്രവർത്തകർ നൽകുന്നത്.   


ചിത്രീകരണത്തിന്  ഒരു മാസം മുമ്പ് തന്നെ ഷെയ്ൻ നിഗം, ശന്ത്നു ഭാഗ്യരാജ്  തുടങ്ങി ചിത്രത്തിലെ പ്രധാന താരങ്ങൾക്കെല്ലാം തന്നെ കബഡിയിലും  സമ്മർ സോൾട്ട് അടിക്കുന്നതിനും ഉള്ള പരിശീലനം നൽകിയിരുന്നു. എറണാകുളത്തും പാലക്കാട്ടുമായി നടന്ന കഠിന പരിശീലനത്തിന് ശേഷമാണ്  ഷൂട്ടിംഗ് ആരംഭിച്ചത്. ഇന്ത്യൻ കബഡി ടീമിന്റെയും ജിംനാസ്റ്റിക്സിന്റെയും കോച്ചുമാരാണ്   പരിശീലനം നൽകിയത്.കബഡി പഠിപ്പിക്കുന്നതി നായി  കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കബഡി കോച്ച് രമേശ് വേലായുധന്റെ നേതൃത്വത്തിലുള്ള ഒരു മാസം നീളുന്ന പരിശീലനവും താരങ്ങൾക്ക് ലഭിച്ചിരുന്നു. ഇന്ത്യയുടെ  നാഷണൽ, സ്റ്റേറ്റ്  കബഡി താരങ്ങൾ ഈ ചിത്രത്തിന്റെ ഭാഗമാവുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.


ചിത്രത്തിന്റെ താര സമ്പന്നതപോലെ തന്നെ ഗംഭീരമാണ് അണിയറ പ്രവർത്തകരുടെ നിരയും. കിൽ, ഉറി, ആർട്ടിക്കിൾ 367  തുടങ്ങി പ്രേക്ഷകരുടെ ശ്രദ്ധയേറെ നേടിയ  ചിത്രങ്ങളുടെ എഡിറ്റർ ശിവകുമാർ പണിക്കർ  ആണ് ഈ ചിത്രത്തി ന്റെയും എഡിറ്റർ. ചിത്രത്തിന്റെ  ഛായാഗ്രഹണം  അലക്സ്‌ ജെ പുള്ളിക്കൽ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സന്ദീപ് നാരായൺ. ചിത്രത്തിലെ പാട്ടുകളുടെ രചന  - വിനായക് ശശികുമാർ.പ്രൊഡക്ഷൻ ഡിസൈനർ - ആഷിക് എസ് മേക്കപ്പ് - ജിതേഷ് പൊയ്യ ,കോസ്റ്റ്യൂംസ് - മെൽവി.ആക്ഷൻ കൊറിയോഗ്രാഫി  മാസ്റ്റർ സന്തോഷ് , വിക്കി നന്ദഗോപാൽ.പ്രൊഡക്ഷൻ കൺട്രോളർ - കിഷോർ പുറക്കാട്ടിരി. ചീഫ് അസോസിയേറ്റ് - ശ്രീലാൽ. സൗണ്ട് ഡിസൈൻ - നിതിൻ ലൂക്കോസ്  .ഫിനാൻസ് കൺട്രോളർ - ജോബീഷ് ആന്റണി പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ് - ഷാലു പേയാട്,സുഭാഷ്.ഡിസൈൻസ് - വിയാക്കി.   



No comments:

Powered by Blogger.