കമൽഹാസൻ്റെ 234 - മത് ചിത്രമായ " Thug Life " ജൂൺ അഞ്ചിന് റിലീസ് ചെയ്യും .



കമൽഹാസൻ്റെ 234 - മത് ചിത്രമായ " Thug Life " ജൂൺ അഞ്ചിന് റിലീസ് ചെയ്യും . മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  


ചിംലബരസൻ , തൃഷ കൃഷ്ണൻ , അശോക് സെൽവൻ , ഐശ്വര്യ ലക്ഷ്മി , ജോജു ജോർജ്ജ് , അഭിരാമി, നാസർ , ചേതൻ , മഹേഷ് മഞ്ജരേക്കർ , തനിക്കല്ലെ ഭരണി , ഭഗവതി പെരുമാൾ ചിന്നി ജയന്ത് വൈയ്യാപുരി , അലി ഫസൽ , രോഹിത് സാഫ് , ബാബുരാജ് , പങ്കജ് ത്രിപാഠി , അർജുൻ ചിദംബരം , രാജശ്രീ ദേശ്പാണ്ഡെ , സന്യ മൽഹോത്ര , വിടവുക്കരശി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


രാജ്കമൽ ഫിലിംസ് , മദ്രാസ് ടാക്കീസ് , റെഡ് ജയൻ്റ് മൂവിസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ , ആർ. മഹേന്ദ്രൻ , മണിരത്നം : ശിവ ആനന്ദ് , ഉദയനിധി സ്റ്റാലിൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.  


രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും , എ .ശീകർ പ്രസാദ് എഡിറ്റിംഗും , എ.ആർ റഹ്മാൻ സംഗീതവും നിർവ്വഹിക്കുന്നു. കമൽഹാസൻ , മണിരത്നം എന്നിവരാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. 


1987 ൽ റിലീസ് ചെയ്ത " നായകൻ " എന്ന ചിത്രത്തിന് ശേഷം കമൽ ഹാസൻ , മണിരത്നം എന്നിവർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.