ചിരി മാത്രമല്ല ചിന്തിക്കാനും പ്രേക്ഷകർക്ക്അവസരമൊരുക്കുകയാണ് " പരിWAR" .




Movie :

പരിWAR 


Director: 

Ulsav Rajeev - Fahad Nandhu.


Genre :

Comedy - Family.


Language : 

Malayalam 


Time :

117 Minutes 21 Seconds.


Platform 

Theatre 


Rating :

3.25.  /  5. 


Saleem P. Chacko.

©️CpK DesK


ജഗദീഷ് ,ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്- ഫഹദ് നന്ദു എന്നിവർ തിരക്കഥ യെഴുതി സംവിധാനം ചെയ്ത ചിത്രമാണ് " പരിWAR " .


കിടപ്പിലായ പിതാവ് ഭാസ്കരൻ്റെ  മരണവാർത്ത കേൾക്കാൻ കൊതിച്ച് നിൽക്കുന്ന മക്കളുടെ കഥയാണ് സിനിമയുടെ പ്രമേയം. ഹസ്തിന പുരത്തെ ഭാസ്കരന് രണ്ട് ഭാര്യമാരുണ്ട് .അഞ്ച് മക്കളാണ് ഭാസ്കരന് ഉള്ളത്. ആദ്യ മകൻ ധർമ്മൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. ഭീമൻ രണ്ടാമൻ . അർജുനൻ , സഹദേവൻ , നകുലൻ എന്നിവർ മറ്റ് മക്കളാണ് .


സായിപ്പ് കൊടുത്ത ലക്ഷകണക്കിന് രൂപ വിലയുള്ള ഒരു മോതിരത്തിൻ്റെ അവകാശിയാണ് ഭാസ്കരൻ . എത്രയും വേഗം മരണം നടന്നിട്ട് മോതിരം തട്ടിയെടുക്കാൻ രണ്ട് മക്കൾ ശ്രമിക്കുന്നു . ഈ മക്കളുടെ കാപട്യം നിറഞ്ഞ സ്നേഹവും മൽസരവും വാശിയുമാണ് സിനിമ പറയുന്നത്. .


സോഹൻ സീനുലാൽ,പ്രമോദ് വെളിയനാട്,ഉണ്ണി നായർ,ഷാബു പ്രൗദീൻ,ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജുഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ,ശോഭന വെട്ടിയാർ എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 


ഫ്രാഗ്രന്റ്നേച്ചർഫിലിംക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്,സജീവ് പി കെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ്ജഹാംഗീർനിർവഹിക്കുന്നു.പ്രണയം,ഖൽബ്,ഗോളംയുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള, കിണർ ,കേണി (തമിഴ് ) തുടങ്ങി ഏഴോളം സിനിമകൾ നിർമിച്ച സൗത്ത് ഇന്ത്യയിലെ പ്രമുഖ സിനിമ നിർമാണകമ്പനിയാണ് ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്.


സന്തോഷ് വർമ്മ എഴുതിയ വരികൾ ക്ക് ബിജിബാൽ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽ കോട്ട,കലഷിജിപട്ടണം,വസ്ത്രലങ്കാരം-സൂര്യ രാജേശ്വരീ, മേക്കപ്പ്-പട്ടണം ഷാ,എഡിറ്റർ-വി എസ് വിശാൽ, ആക്ഷൻ-മാഫിയ ശശി, സൗണ്ട് ഡിസൈൻ-എം ആർ കരുൺ പ്രസാദ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി രജേഷ്കുമാർ, അസോസിയേറ്റ് ഡയറക്ടർ-സുമേഷ് കുമാർ,കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ-ആന്റോ,പ്രാഗ് സി,സ്റ്റിൽസ്-രാംദാസ് മാത്തൂർ,വിഎഫ്എക്സ്-അജീഷ് തോമസ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശിവൻ പൂജപ്പുര. 'പി ആർ ഒ-എ എസ് ദിനേശ്.


മനുഷ്യൻ്റെ ആർത്തിയാണ് കുടുംബ ബന്ധങ്ങൾ പലപോലും തകരാൻ കാരണം .ചിരി മാത്രമല്ല ചിന്തിക്കാനും പ്രേക്ഷകർക്ക്അവസരമൊരുക്കുകയാണ് " പരിWAR" .

No comments:

Powered by Blogger.