മനുഷ്യ ബന്ധങ്ങളുടെ സങ്കീർണതകൾ വിശകലം ചെയ്യുന്ന പ്രമേയവുമായി " ഉറ്റവർ " .
Movie :
Uttavar
Director:
Anil Dev
Genre :
Social Drama
Language :
Malayalam .
Time :
111 Minutes 40 Seconds .
Platform
Theatre .
Rating :
3 .5 / 5.
✍
Saleem P. Chacko.
©️CpK DesK
അനിൽ ദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഉറ്റവർ " .
ശ്രീപത്മം ഹോട്ടൽ നടത്തുന്നത് വടക്കേപ്പാട്ടിൽ ഗോവിന്ദൻ നായരാണ്. ഗോവിന്ദൻ നായരുടെ മകളാണ് പത്മ നായർ . ഇവരുടെ ഹോട്ടലിലെ ജോലിക്കാരാണ് കുമാരനും ഭാര്യ ഗിരിജയും . ഇവരുടെ മകനാണ് ചന്തു . ബാല്യകാലം മുതൽ ചന്തുവും പത്മവും കളിക്കൂട്ടുകാരാണ് . ഇവർ പിരിയാൻകഴിഞ്ഞ അടുപ്പത്തിലുമാണ്. ഇവർ രജിസ്റ്റർ ഓഫീസിൽ പോയി വിവാഹം ചെയ്യുന്നു. ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .
ആതിര മുരളി , അരുൺ നാരായൺ സജി സോപാനം, റോയ് മാത്യു, ജിഷ്ണു വിജയൻ നായർ , നാഗരാഷ്, ഡോറ ബായ്, ആശ നായർ, ബ്ലോഗർ ശങ്കരൻ ,ബിജു കലാവേദി, ഹരീന്ദ്ര നാഥ്, അഡ്വ. ദീപക് ട്വിങ്കിൾ സനൽ, വിജയ് കൃഷ്ണ, നാഗരാജ്, ജയൻ കളർകോട്, മുഹമ്മദ് ഷാ, ബ്ലോഗർ ശങ്കരൻ, മഞ്ജുനാഥ് കൊട്ടിയം, ജിഷ്ണു വി.നായർ , ബിജേഷ് ഇരിങ്ങാലക്കുട, ഡോറാ ബായി, ആശ നായർ, മായ സുകു, നന്ദന ബൈജു, എം. മുഹമ്മദ് സലിം തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .
ഫിലിം ഫാന്റസിയുടെ ബാനറിൽ അരുൺ ദാസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മൃദുൽ എസ് നിർവ്വഹിച്ചിരിക്കുന്നു .എഡിറ്റിംഗ് ഫാസില്‍ റസാഖ്, പ്രൊജക്റ്റ് ഡിസൈ നര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു എസ് സാഹിബ്, ഗാനരചന-ലോറന്‍സ് ഫെര്‍ണാണ്ടസ്സ്, സംഗീതം,ബി ജി എം- രാംഗോപാല്‍ ഹരികൃഷ്ണന്‍, ഗായകര്‍ ഹരികൃഷ്ണന്‍ സഞ്ജയന്‍, നിത്യ സി. കുമാർ,ആതിര മുരളി.സൗണ്ട് ഡിസൈ നര്‍-വിനായക് സുതന്‍, കല-അനില്‍ ശ്രീരാഗം, മേക്കപ്പ്- മനോജ് നാരുവാ മൂട്, കോസ്റ്റ്യൂംസ്-അമൃത ഇ .കെ, ക്രിയേറ്റീവ് ഹെഡ്- പി വി ഉഷ കുമാരി, സ്റ്റില്‍സ്- അനീഷ് മോട്ടീ വ്പിക്, പോസ്റ്റര്‍ ഡിസൈനര്‍- ജയന്‍ വിസ്മയ, സൗണ്ട് എഫക്ട്- രാജ മാര്‍ത്താണ്ഡം , ഡി ഐ കളറിസ്റ്റ്- മഹാദേവന്‍, ഡി ഐ, പി ആർ ഒ- എ എസ് ദിനേശ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
അരുൺ നാരായണനും ( ചന്തു ) , ആതിര മുരളിയും ( പത്മ നായർ ) , ബിജു സോപാനം ( ചന്തുവിൻ്റെ പിതാവ് മുരുകൻ ) , ജിഷ്ണു വിജയൻ നായർ ( വിഷ്ണു ) , റോയി മാത്യൂ (ഗോവിന്ദൻ നായർ ) ,ഡോറ ബായ് ( ഗിരിജ )മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
ജാതിയുടെ പേരിൽ കടുത്ത വിവേചന ങ്ങളും ദുരഭിമാനക്കൊലകളും നമ്മുടെ നാട്ടിൽ തുടരുന്നു. നമ്മുടെ പൊതു സമൂഹത്തിൽ നിലനിൽക്കുന്ന ജാതി വിവേചനവും ഉച്ചനീചത്വവും ഈ സിനിമയുടെ പ്രമേയത്തിലുണ്ട്. പിറന്ന നാട്ടിൽ അംഗീകാരം നേടാൻ ഒരു വിഭാഗം നടത്തുന്ന ജീവിതത്തിൻ്റെ നേർചിത്രം കൂടിയാണ് " ഉറ്റവർ " .
No comments: