പാരാനോർമൽ ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് " വടക്കൻ " .



Movie :

Vadakkan 


Director: 

Sajeed A.


Genre :

Supernatural - Thriller .


Language : 

Malayalam 


Time :

111 Minutes 54 Seconds .


Platform 

Theatre 


Rating :

3.5  /  5. 


Saleem P. Chacko.

©️CpK DesK 


സജീദ് എ സംവിധാനം ചെയ്യുന്ന " വടക്കൻ " തിയേറ്ററുകളിൽ എത്തി .


കിഷോർകുമാർ ( രാമൻ പെരുമലയൻ ) , മെറിൻ ഫിലിപ്പ് ( അന്ന ജോസഫ് ) , മാലാ പാർവ്വതി ( ആയിഷ ) , ശ്രുതി മേനോൻ ( മേഘ നമ്പ്യാർ ) , ഗാർഗ്ഗി ആനന്ദൻ ( അലീന ) , മീനാക്ഷി ഉണ്ണികൃഷ്ണൻ (മീര ) , കലേഷ് രാമാനന്ദ് ( നാരായണൻ) , ആര്യൻ കതൂരിയ ( ശംബു ) , കൃഷ്ണശങ്കർ എസ്. വി ( ആർ.കെ ) , രവി വെങ്കിട്ടരാമൻ ( ജോസഫ് ) , ഗ്രീഷ്മ അലക്സ് ( താഷു ) , ക്യഷേക പട്ടേൽ ( ലക്ഷ്മി ) , സിറാജുദീൻ നസീർ ( ബിജോയ് ) തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .


സജീദ് എ  , ഉണ്ണി ആർ ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നു കസുപ്രിയ ഗുപ്തയാണ് നിർമ്മാണം . കെയ്കോ നകഹാരഛായാഗ്രഹണവും , സൂരജ് ഇ.എസ് എഡിറ്റിംഗും, ബിജിബാൽ സംഗീതവും , റസൂൽ പൂക്കുട്ടി പശ്ചാത്തല സംഗീതവും ഒരുക്കി .


ഒരുറിയാലിറ്റിഷോഷൂട്ടിംഗിനിടെയുണ്ടായ ആറ് ദുരുഹമരണങ്ങളുടെ പരമ്പര അന്വേഷിക്കാൻ ഒരു പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ ബ്രഹ്മഗിരിയിൽ എത്തുന്നതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


ഇൻഫ്രാസൗണ്ട് ടെക്നോളജിയാണ് റസൂൽ പൂക്കുട്ടി ഈ ചിത്രത്തിൽ ഉപയോഗിച്ചത് . ജാപ്പനീസ് ഛായാഗ്രാഹകൻ കേയ്ക നകുഹാരയുടെ ഛായാഗ്രഹണം ദൃശ്യങ്ങൾക്ക് പിന്നിൽ. സാങ്കേതിക മികച്ച് നിൽക്കുന്ന പരീക്ഷണ ചിത്രം മലയാളത്തിൽ ആദ്യമാണ് . കന്നഡ താരം കിഷോർ കുമാറിൻ്റെ അഭിനയം ഗംഭീരഅഭിനയമാണ്കാഴ്ചവെച്ചിരിക്കുന്നത് .പാരാനോർമൽ ഹൊറർ ഗണത്തിൽപ്പെടുന്നതുകൊണ്ട് ശബ്ദമാണ് സിനിമയുടെ ഹൈലൈറ്റ് .

No comments:

Powered by Blogger.