ഇമോഷണൽ ഇൻവെസ്റ്റിഗേഷൻ സിനിമയാണ് " Officer On Duty " .



Movie :

Officer On Duty.


Director: 

Jithu Asharef 


Genre :

Platform :  


Theatre .

Emotional Investigation.


Language : 

Malayalam 


Time :

137 Minutes 2 Seconds


Rating :


 3.5  / 5. 


Saleem P. Chacko.

©️CpK DesK .


കുഞ്ചാക്കോ ബോബൻ , പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു അഷറ്‌ഫ് സംവിധാനം ചെയ്ത ഇമോഷണൽ ഇൻവെസ്റ്റിഗേഷൻ  ചിത്രമാണ് " Officer On Duty " ." നായാട്ട് , ഇരട്ട " എന്നി ചിത്രങ്ങളിലെ അഭിനേതാവായും " ഇരട്ട " ചിത്രത്തിൻ്റെ സഹ സംവിധായകനു മായ ജിത്തു അഷ്റഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത് .


പോലീസ് ഡ്യൂട്ടിക്കിടയിൽ പല തവണ ബ്ലാക്ക് ലിസ്റ്റിൽ ആയതിനെ തുടർന്ന് ഡി. വൈ. എസ്.പി സ്ഥാനത്ത് നിന്ന് തരംതാഴ്ത്തപ്പെട്ട  സർക്കിൾ ഇൻസ്പെക്ടറാണ്  ബി.ഹരിശങ്കർ ( കുഞ്ചാക്കോ ബോബൻ) .  കോളേജ് അദ്ധ്യാപിക ഗീത ( പ്രിയാമണി ) ഭാര്യയാണ് . രണ്ട് പെൺകുട്ടികൾ മക്കളാണ്.ഹരിശങ്കറിൻ്റെകുടുംബത്തിലുണ്ടാകുന്ന ദുരന്തമാണ് സിനിമയുടെ പ്രമേയം . ഈ അവസ്ഥയിൽ നിന്ന് പുറത്ത് വന്ന ഹരിശങ്കർ തിരികെ ജോലിയിൽ പ്രവേശിച്ച ദിവസം തന്നെ ഒരു മുക്കുപണ്ടം പണയം വെച്ച കേസ് എറ്റെടുക്കുന്നു . ഈ കേസിൻ്റെ അന്വേഷണം തേടിയുള്ള യാത്രയിൽ കുരുക്കിൽനിന്ന് കുരുക്കിലേക്ക് പോകുകയും ചെയ്യുന്നു .


നായാട്ട്, ഇരട്ട, ഇലവീഴാപൂഞ്ചിറ പോലെ ഒരുപാട് നല്ല പോലീസ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ചിത്രമാണ് " ഓഫീസർ ഓൺ ഡ്യൂട്ടി " . മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളാണ് ചിത്രം നിർമ്മിചിരിക്കുന്നത് .'ജോസഫ്', 'നായാട്ട്'സിനിമകളുടെതിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. "  കണ്ണൂർ സ്‌ക്വാഡി'ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. 


ജഗദീഷ്,  വിശാഖ് നായർ ,മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 


സംഗീത സംവിധാനം : ജേക്ക്സ് ബിജോയ് , കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ് തുടങ്ങിയ വരാണ് അണിയറ ശിൽപ്പികൾ .


പ്രലോഭങ്ങളുടെയും പ്രണയാവേശ ങ്ങളുടെയും പേരിൽ അബദ്ധങ്ങളിൽ ചെന്ന് ചാടുന്ന പെൺകുട്ടികളെ നമുക്ക് ചുറ്റും കാണാം .യുവാക്കളെ വഴിതെറ്റിക്കുന്നലഹരിയുംസിനിമയുടെ പ്രമേയങ്ങളിൽഉൾപ്പെടുത്തിയിരിക്കുന്നു .സർക്കിൾ ഇൻസ്പെക്ടർ ബി. ഹരിശങ്കറായിഅതിഗംഭീരഅഭിനയമാണ് കുഞ്ചാക്കോ ബോബൻ കാഴ്ച വെച്ചിരിക്കുന്നത് . വൈശാഖ്നായരുടെ അഭിനയ മികവും എടുത്ത് പറയാം .


ഇമോഷണൽ ഇൻവെസ്റ്റിഗേഷൻ സിനിമയാണ് " Officer On Duty " .

No comments:

Powered by Blogger.