സ്ത്രീ കേന്ദ്രീകൃത മേഖലയായ ഗൈനക്കോളജിയിൽ ഒരു പുരുഷ ഗൈനക്കോളജിസ്റ്റിൻ്റെ വിജയമാണ് " GET - SET BABY ! " . മിന്നുന്ന അഭിനയ മികവുമായി ഉണ്ണി മുകുന്ദനും , നിഖില വിമലും.
Movie :
GET -SET BABY !
Director:
Vishnu Govind
Genre :
Family
Platform :
Theatre .
Language :
Malayalam
Time :
137 Minutes 34 Seconds.
Rating :
4 / 5.
✍️
Saleem P. Chacko.
©️CpK DesK .
" മാർക്കോ " എന്ന ചിത്രത്തിൻ്റെ വൻവിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രമാണ് " GET - SET BABY !". ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .
ഐ.വി.എഫ് സ്പെഷ്യലിസ്റ്റായ ഒരു ഡോ. അർജുൻ ബാലകൃഷ്ണൻ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികൾ രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന സാമൂഹിക പ്രസക്തി യുള്ള ഫാമിലി എൻ്റർടൈയ്നർ ചിത്രമാണിത് . ഒരു കുഞ്ഞ് ജനിക്കാനായി ചികിൽസകളും നേർച്ച കാഴ്ചകളും കാത്തിരിക്കുന്നവരുടെ മനസ്അറിഞ്ഞാണ്പ്രമേയംഒരുക്കിയിരിക്കുന്നത് .
ചെമ്പൻ വിനോദ് ജോസ് , ജോണി അൻ്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
സ്കന്ദ സിനിമാസ്, കിംഗ്സ്മെൻ എൽ എൽ പി എന്നിവയുടെ ബാനറിൽ സുനിൽ ജെയിൻ,സജിവ് സോമൻ ,പ്രകാഷലി ജെയിൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണംരാജേഷ് വൈ വി, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നെഴുതുന്നു. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്നു.കോ പ്രൊഡ്യൂസേഴ്സ്-പരിധി ഖണ്ടേൽവാൽ, അഡ്വക്കേറ്റ് സ്മിത നായർ ഡി,സാം ജോർജ്ജ്,എഡിറ്റർ-അർജു ബെൻ,പ്രൊഡക്ഷൻ കൺട്രോളർ-പ്രണവ് മോഹൻ ,പ്രൊഡക്ഷൻ ഡിസൈനർ-സുനിൽ കെ ജോർജ്,മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-സമീറാ സനീഷ്, സൗണ്ട് ഡിസൈൻ-ശ്രീ ശങ്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുകു ദാമോദർ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, പരസ്യകല-യെല്ലോ ടൂത്ത്സ്.പി. ആർ. ഓ എ.എസ് ദിനേശ് തുടങ്ങിയവർ അണിയറശിൽപ്പികളാണ്.
ഉണ്ണി മുകുന്ദൻ്റെ അഭിനയം സിനിമയുടെ ഹൈലൈറ്റാണ് . ഉണ്ണി മുകുന്ദൻ , നിഖില വിമൽ ജോഡി ഗംഭീരം . തികച്ചും ലളിതമായ കഥ മനോഹരമായി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. "കിളിപോയി " , " കോഹിനൂർ " എന്നി ചിത്രങ്ങൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത് .
No comments: