പ്രശസ്ത നടി കെ.പി.എ.സി ലളിതയ്ക്ക് സ്മരണാഞ്ജലികൾ.
ഓർമ്മപ്പൂക്കൾ .
പ്രശസ്ത നടി കെ.പി.എ.സി ലളിതയ്ക്ക് സ്മരണാഞ്ജലികൾ.
ആലപ്പുഴ ജില്ലയിലെ രാമപുരത്ത് 1947 ഫെബ്രുവരി 25ന് മഹേശ്വരിയമ്മ എന്ന ലളിത ജനിച്ചത്. പിതാവ് കെ. അനന്തൻ നായർ ,അമ്മ ഭാർഗ്ഗവിയമ്മ. പിതാവ് ഫോട്ടോഗ്രാഫറായിരുന്നു. ചങ്ങാനാശ്ശേരി ഗീഥ ആർട്സ് ക്ലബ്ബിൻ്റെ " ബലി " എന്ന നാടകത്തിലുടെ നാടകരംഗത്ത് അരങ്ങേറ്റം കുറിച്ചു.
ഭരതൻ ചിത്രമായ അമരത്തിലെ കഥാപാത്രത്തിന് 1991ലും ,ജയരാജ് ചിത്രമായ ശാന്തത്തിലെ അഭിനയ ത്തിന് 2000ലും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. നീലപൊൻമാൻ ( 1975), ആരവം (1978) ,അമരം (1990), കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ ,സന്ദേശം ( 1991) എന്നിവർഷങ്ങളിൽ മികച്ച സഹനടി യ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ലഭിച്ചു. സംഗീത നാടകഅക്കാഡമി മുൻ അദ്ധ്യക്ഷയായിരുന്നു.
നീലപൊൻമാൻ ,സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൊടിയേറ്റം ,അമരം ,ശാന്തം, ഗോഡ്ഫാദർ,സന്ദേശം,മീനമാസത്തിലെ സൂര്യൻ, വീണ്ടും ചില വീട്ടു കാര്യങ്ങൾ,സ്ഫടികം ,കാട്ടുകുതിര, കനൽക്കാറ്റ് ,വിയറ്റ്നാംകോളനി, മണിച്ചിത്രത്താഴ്,വെങ്കലം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ച്ചവെച്ചിരുന്നു. അടൂർ ഗോപാല കൃഷ്ണൻ്റെ മതിലുകളിൽ ശബ്ദ സാന്നിദ്ധ്യമായിഎത്തിയിരുന്നു.
അന്തരിച്ച പ്രമുഖ സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ : ശ്രീക്കുട്ടി,,നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ .
" കഥ തുടരും " എന്ന അത്മകഥ എഴുതി.അതിന് ചെറുകാട് പുരസ്കാരവും ലഭിച്ചു.
No comments: