ശ്രീവരാഹം ബാലകൃഷ്ണന്‍ (93) അന്തരിച്ചു
ശ്രീവരാഹം ബാലകൃഷ്ണന്‍ (93) അന്തരിച്ചു
തിരുവനന്തപുരം : കഥാകൃത്തും എഴുത്തുകാരനും അധ്യാപകനും തിരക്കഥാകൃത്തുമായ ശ്രീവരാഹം ബാലകൃഷ്ണനെന്നഎം.ബാലകൃഷ്ണന്‍ നായര്‍ (93) അന്തരിച്ചു. തൈക്കാട് ചിത്രയില്‍ ഇന്ന് രാവിലെ ഒന്‍പതു മണിക്കായിരുന്നു അന്ത്യം.
ഭാര്യ : പി.എസ്.രാധ : മക്കള്‍ : ശ്യാം കൃഷ്ണ(നാടകകൃത്ത്,നോവലിസ്റ്റ്,ജേർണലിസ്റ്റ്,/കവി, തിരക്കഥാ കൃത്ത്, തോമകറിയ, കൊടും മുടി, ദയാഹർജി എന്നിവ പ്രമുഖ നാടകങ്ങൾ )സൗമ്യ കൃഷ്ണ. മരുമകന്‍ : ശ്യാംകുമാര്‍.
പൊതു ദർശനം നാളെ രാവിലെ 9 മുതൽതൈക്കാട്സ്വവസതിയായചിത്രയിൽ(എം ജി രാധാകൃഷ്ണൻ റോഡ്/മോഡൽ സ്കൂൾ ജംഗ്ഷനിൽ നിന്ന് ഇടത് ശാസ്തക്ഷേത്രംറോഡ്,കേരള ക്രിക്കറ്റ് അസോസിയേഷന് സമീപം) സംസ്‌കാരം നാളെ വൈകുന്നേരം നാലു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും .
ധനവച്ചപുരം സര്‍ക്കാര്‍ കോളജ്, മട്ടന്നൂര്‍ പഴശ്ശിരാജ കോളജ്, കേരള ഹിന്ദി പ്രചാര്‍ സഭ എന്നീവിടങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകനായി സേവനമനുഷ്ഠിച്ചു.പന്ത്രണ്ടുവര്‍ഷത്തോളം കേരള രാജ്ഭവനില്‍ പബ്ലിക്് റിലേഷന്‍സ് ഓഫീസറായി പ്രവര്‍ത്തിച്ചു. ഹിന്ദു ദിനപത്രത്തില്‍ വര്‍ഷങ്ങളോളം കോളങ്ങളെഴുതി. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതിയില്‍ രണ്ടു തവണ അംഗമായി. പബ്ലിക് റിലേഷന്‍സ് വകുപ്പിനായി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പ്രതിസന്ധി എന്ന ചിത്രത്തിനു വേണ്ടി തിരക്കഥ രചിച്ചു. കെ.ജി.ജോര്‍ജിന്റെ മമ്മൂട്ടി ചിത്രമായ ഇലവങ്കോട് ദേശത്തിനു സംഭാഷണം നല്‍കിയതു ശ്രീവരാഹം ബാലകൃഷ്ണനായിരുന്നു. ലെനില്‍ രാജേന്ദ്രന്റെ സ്വാതിതിരുനാള്‍ എന്ന ചിത്രത്തിനും ഹരികുമാറിന്റെ സ്‌നേഹപൂര്‍വം മീര, ജേസിയുടെ സംവിധാനത്തില്‍ പിറന്ന അശ്വതി എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥയെഴുതി. 'ഈടും ഭംഗിയുമാണ് ഹാന്റക്‌സിന്റെ ഊടും പാവും' എന്ന പരസ്യവാചകം ഹാന്റക്‌സിനു വേണ്ടി എഴുതിയതു ശ്രീവരാഹം ബാലകൃഷ്ണനായിരുന്നു. ചലച്ചിത്ര നടന്‍ ജനാര്‍ദ്ദനന്റെ സിനിമാ പ്രവേശത്തിനു വഴിതുറന്നതും അദ്ദേഹമായിരുന്നു. നടനും നാടകകൃത്തുമായ അന്തരിച്ച പി.ബാലചന്ദ്രന്‍ ഭാര്യാ സഹോദരനാണ്.
ലഭിച്ച അവാര്‍ഡുകള്‍ : കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, അബൂദബി ശക്തി അവാര്‍ഡ്.
പ്രധാന രചനകള്‍ : അബ്ദുള്ളക്കുട്ടി (കഥ) നദീമദ്ധ്യത്തിലെത്തും വരെ (കഥ)
No comments: