''ദി പെറ്റ് ഡിറ്റക്ടീവ് "ഏപ്രിൽ 25ന്.
തെന്നിന്ത്യൻ ചലച്ചിത്ര താരമായ അനുപമ പരമേശ്വരന്റെ പിറന്നാൾ ദിനത്തിൽ പ്രശസ്ത നടൻ ഷറഫുദീന്റെ "ദി പെറ്റ് ഡിറ്റക്ടീവ് " എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.
ഷറഫുദ്ദീൻ,അനുപമ പരമേശ്വരൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന "ദി പെറ്റ് ഡിറ്റക്ടീവ് " ഏപ്രിൽ ഇരുപത്തിയഞ്ചിന് ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽനടൻ ഷറഫുദീൻ ആദ്യമായി നിർമാതാവാകുന്ന ചിത്രം കൂടിയാണ് "ദി പെറ്റ് ഡിറ്റക്ടീവ് ". സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ റിലീസായ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറേ ചർച്ചയായിരുന്നു. പ്രനീഷ് വിജയൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണം എഴുതുന്നു. ആനന്ദ് സി ചന്ദ്രൻഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റിംഗ്-അഭിനവ് സുന്ദർ നായക്,സംഗീതം-രാജേഷ് മുരുഗേശൻ, പ്രൊഡക്ഷൻ ഡിസൈനർ-ദിനോ ശങ്കർ, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ജയ് വിഷ്ണു,കോസ്റ്റ്യുംസ്- ഗായത്രി കിഷോർ, മേക്കപ്പ്-റോണക്‌സ് സേവ്യർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, ആക്ഷൻ - മഹേഷ് മാത്യു വിഎഫ്എക്‌സ് സൂപ്പർവൈസർ-പ്രശാന്ത് കെ നായർ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രണവ് മോഹൻ, പി ആർ & മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീടൻ , ജിനു അനിൽകുമാർ , പി ആർ ഒ - എ എസ് ദിനേശ്
No comments: