സാമൂഹ്യപ്രതിബദ്ധതയുള്ള കുടുംബ ചിത്രമാണ് " "സൂപ്പർ ജിമിനി - She Was Right ".
Movie :
Super Jemini -She Was Right.
Director:
Anu Purushoth.
Genre :
Family
Platform :
Theatre .
Language :
Malayalam
Time :
125 Minutes 46 Seconds .
Rating :
3.5 / 5.
✍️
Saleem P. Chacko.
CpK DesK.
മീനാക്ഷി അനൂപിനെ കേന്ദ്ര കഥാപാത്രമാക്കി അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് "സൂപ്പർ ജിമിനി - She Was Right ". പത്തനംതിട്ട ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പൂർണ്ണമായി ചിത്രീകരിച്ച " സൂപ്പർ ജിമ്നി" റിഥം ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് മലയാലപ്പുഴയാണ് നിർമ്മിച്ചിരിക്കുന്നത് .
Cast:
*****
മീനാക്ഷി അനൂപ് ( വീണ ),സീമ ജി. നായർ ( സുലോചന ) , കുടശനാട് കനകം ( പതിയാട്ടി പാറു ), ഡോ.രജിത്കുമാർ ( മെമ്പർ സത്യശിലൻ ) ജയകൃഷ്ണൻ ( അഡ്വ.പ്രമോദ് മാത്യൂ ) ,മൻരാജ് ( സോമൻ ) , സുബ്ബലക്ഷ്മിയമ്മ ( മാതാശ്രീ ), കലഭാവൻ റഹ്മാൻ ( തോമസ് മാത്യൂ ) , എൻ .എം ബാദുഷ ( പ്രഭാകരൻ ) , പ്രശാന്ത് ശ്രീധർ (കോച്ച് ആഗസ്റ്റിൻ ജോസഫ് ) , സുഷമാ ചാക്കോ ( അനിതാ തോമസ് ) , ജയശങ്കർ ( രാജപ്പൻ ) , കോബ്രാ രാജേഷ് (ലോനപ്പൻ ) , പ്രിയങ്ക ശോശാമ്മ ), ദേവാനന്ദ രതീഷ് ( മുത്ത്മണി ),ബിനു കോശി ( സബ് ഇൻസ്പെക്ടർ ) , അനിൽ ചമയം ( കൊള്ളിയാൻ ജാക്കി ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു കലാഭാവൻ നാരയണൻകുട്ടി, ഉണ്ണികൃഷ്ണൻ, ജോൽസന തരകൻ, സംഗീത, സ്വപ്ന അനിൽ, പ്രദീപ്, ഷാജിത്, മനോജ്, ബാലതാര ങ്ങളായ അൻസു മരിയ, തൻവി, അന്ന, ആര്യൻ, ആദിൽ, ചിത്തിര, പ്രസാദ് മാവിനേത്ത് , പ്രദീപ് , നിർമ്മാതാവ് രാജേഷ് മലയാലപ്പുഴ , പ്രമോദ് താന്നിമൂട്ടിൽ എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
അണിയറശിൽപ്പികൾ .
*********************
ജി.കെ.നന്ദകുമാർ ഛായാഗ്രഹണവും , ശിവാസ് വാഴമുട്ടം, നിസാം ഹുസൈൻ, രാജീവ് ഇലന്തൂർ, സതീഷ് കൈമൾ എന്നിവർ ഗാനരചനയും , ഡോ. വി.ബി. ചന്ദ്രബാബു, പ്രദീപ് ഇലന്തൂർ, ശ്രീജിത്ത് തൊടുപുഴ എന്നിവർ സംഗീതവും നിർവ്വഹിക്കുന്നു. മധു ബാലകൃഷ്ണൻ, അഖില ആനന്ദ്, കല്ലറ ഗോപൻ, മീനാക്ഷി സുരേഷ്, അനിൽ കോവളം, മധു ബാലകൃഷണൻ , സുമേഷ് അയിരൂർ, ടെസ്റ്റിൻ ടോം എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .
പശ്ചാത്തല സംഗീതം പ്രദീപ് ഇലന്തൂരും ,എഡിറ്റിംഗ് ജിതിൻ കുമ്പുക്കാട്ടും , കലാ സംവിധാനം ഷെറീഫ് ചാവക്കാടും , മേക്കപ്പ് ഷെമിയും,വസ്ത്രാലങ്കാരം ശ്രീലേഖ ത്വിഷിയും ,സ്റ്റിൽസ് അജീഷ് അവണിയും ,ആക്ഷൻ കോറിയോ ഗ്രാഫി ഡ്രാഗൺ ജിറോഷും,ടൈറ്റിൽ മ്യൂസിക് വി.ബി രാജേഷും ,സ്പ്രിംഗ് നൃത്ത സംവിധാനം, പ്രൊഡക്ഷൻ കൺട്രോളർ എന്നിവ ശ്രീകുമാർ ചെന്നിത്തലയും , ചീഫ് അസോസിയേറ്റ് ഡയറക്ടർ മഹേഷ്കൃഷ്ണയും , അസിസ്റ്റന്റ് ഡയറക്ടർ ശ്രീജിത്, ജയരാജ്, വിഷ്ണു, ദീപക്, സൈമൺ എന്നിവരും , പ്രൊജക്ട് ഡിസൈനർ പ്രസാദ് മാവിനേത്തും , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിശ്വപ്രകാശും പി.ആർ. ഒ: എ.എസ്. ദിനേശ് ,പി. സുനിത സുനിൽ, റഹിം പനവൂർ എന്നിവരുമാണ് ഈ സിനിമയുടെ അണിയറ ശിൽപ്പികൾ. രാജീവ് മലയാലപ്പുഴ പ്രൊജക്ട് കോ - ഓർഡിനേറ്ററാണ്. ക്യാക്റ്റസ് സിനിമാക്സാണ് " സൂപ്പർ ജിമിനി " വിതരണം ചെയ്തിരിക്കുന്നത്
പ്രിയദർശൻ സംവിധാനം ചെയ്ത " ഒപ്പം " സിനിമയിലെ നന്ദിനിക്കുട്ടിയായി മിനാക്ഷി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരുന്നു .
ഛായാഗ്രഹണം സിനിമയുടെ ഹൈലൈറ്റാണ് . കവിതകളും ഗാനങ്ങളും എല്ലാം ഗംഭീരം. ഡോ.രജിത്കുമാറിൻ്റെ സിനിമ കരിയറിലെ മികച്ച വേഷമാണ് മെമ്പർ സത്യശീലൻ . കോബ്രാ രാജേഷ് , ജയശങ്കർ , സീമ ജി.നായർ, മീനാക്ഷി അനൂപ് എന്നിവരുടെ അഭിനയവും എടുത്ത് പറയാം . നമുക്ക് ചുറ്റും നടക്കുന്ന പല വിഷയങ്ങളും തിരക്കഥയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനം അർഹിക്കുന്നു.
🎥
വളരെ നാളുകൾക്ക്ശേഷം ഗ്രാമീണ പശ്ചാത്തലത്തിലുള്ള കുടുംബ ബന്ധങ്ങളുടെ നെമ്പരങ്ങളും ചിരിയും ചിന്തയുമുള്ള സിനിമയാണിത് . സമൂഹ്യത്തിൽ വളർന്ന് വരുന്ന ലഹരിക്കെതിരെയും , മാലിന്യ നിർമാർജനത്തിൻ്റെയും പരിസ്ഥിതി സംരക്ഷണത്തിൻ്റെയും ആവശ്യകത ബോധവൽകരിക്കുന്ന പ്രമേയങ്ങൾ തിരക്കഥയിൽഉൾകൊള്ളിച്ചിരിക്കുന്നു. .വിദ്യാർത്ഥികളും യുവജനങ്ങളും കാണേണ്ട കുടുംബ പശ്ചാത്തലത്തി ലുള്ള ഒരു വ്യത്യസ്തയുള്ള ചിത്രമാണ് " സൂപ്പർ ജിമിനി " .
No comments: