വ്യത്യസ്ത പ്രമേയവുമായി ജി. പ്രജേഷ് സെന്നിൻ്റെ " The Secret of Women " സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി .
ജി. പ്രജേഷ് സെന്നിന്റെ " The Secret of Women " സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി .
https://youtu.be/Zq1KT553apQ?si=6dfopb99aOGvCsq2.
ക്യാപ്റ്റൻ,വെള്ളം,മേരി ആവാസ് സുനോ എന്നീ ഹിറ്റുകൾക്ക് ശേഷം ജി.പ്രജേഷ് സെൻ ആണ് സീക്രട്ട് ഓഫ് വിമണിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നു. ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽ പ്പെട്ട ചിത്രമാണിത് .നിരഞ്ജന അനൂപ്, അജു വർഗീസ്, ശ്രീകാന്ത് മുരളി, സുമാ ദേവി, അങ്കിത് ഡിസൂസ, സാക്കിർ മണോലി, പൂജ മഹേഷ്, വെള്ളം സിനിമ ശ്രദ്ധേയരായ അധീഷ് ദാമോദർ, മിഥുൻ വേണുഗോപാൽ, തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ലെബിസൺഗോപിഛായാഗ്രഹണവും, പ്രദീപ് കുമാർ വി.വി കഥയും , കണ്ണൻ മോഹൻ എഡിറ്റിംഗും നിതീഷ് നടേരി ഗാനരചനയും അനിൽ കൃഷണ സംഗീതവും ഒരുക്കുന്നു. ഇംഗ്ലീഷ് ഗാനവും പശ്ചാത്തല സംഗീതവും ജോഷ്വാ.വി.ജെ ആണ്. ഷഹബാസ് അമൻ, ജാനകി ഈശ്വർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ദാദാ സാഹിബ് ഫാൽക്കെ ഇന്റർ നാഷണൽ ഫിലിം അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രമാണിത് . പ്രജേഷ് സെൻ മൂവി ക്ലബിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന സിനിമയാണ് " The Secret of Women " .
സലിം പി. ചാക്കോ
No comments: