ത്രില്ലിംഗ് ഇൻവെസ്റ്റിഗേഷൻ മുഹൂർത്തങ്ങളുമായി മമ്മൂട്ടി - ഗൗതം വാസുദേവ് മോനോൻ ടീമിൻ്റെ " Dominic and The Ladies' Purse " .
Movie :
Dominic and The Ladies' Purse.
Director:
Gautam Vasudev Menon.
Genre :
Mystery Thriller.
Platform :
Theatre .
Language :
Malayalam
Time :
152 Minutes 46 Seconds .
Rating :
3.75 / 5.
✍️
Saleem P. Chacko.
CpK DesK.
ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലറാണ് " Dominic and The Ladies' Purse " . മമ്മൂട്ടി ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ്. മമ്മൂട്ടിയുടെ 429-മത് ചിത്രമാണിത് .
Cast:
*****
സി. ഐ (ചാൾസ് ഈനാശു ) ഡൊമനിക്ക് ( മമ്മൂട്ടി ), സാറാ ഡൊമനിക്ക് ( ലെന ) , ഗോകുൽ സുരേഷ് ( ഡൊമനിക്കിൻ്റെ സഹായി വിഘ്നേഷ് എന്ന വിക്കി),വിജയ്ബാബു (ടോണി) , മീനാക്ഷി ഉണ്ണികൃഷ്ണൻ ( പൂജ രവീന്ദ്രൻ ),വഫ ഖദീജ ( ജാൻസി ), വിജി വെങ്കിടേഷ് ( മാധുരി ), സുഷ്മിത ഭട്ട് ( നന്ദിത ),ഷൈൻ ടോം ചാക്കോ ( ആൽബി ) , വിനീത് ( പ്രകാശ് ) , സിദിഖ് ( സോമൻപിള്ള ) ബാലചന്ദ്രൻ ചുള്ളിക്കാട് ( സ്വാമി ) എന്നിവരോടൊപ്പം ഗൗതം വാസുദേവ് മേനോൻ അതിഥിയായും അഭിനയിക്കുന്നു.
ഡൊമനിക് ഡിറ്റക്ടീവ് ഏജൻസി നടത്തുന്ന ഡൊമിനിക് എന്ന ഡിറ്റക്ടീവിനെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മികച്ച നിരീക്ഷണത്തിനും ഏകാഗ്രതയ്ക്കും പേര് കേട്ട ഡൊമനിക് കേസുകൾ പരിഹരിക്കാനുള്ള അസാധാരണമായ കഴിവിൽ സ്വയം അഭിമാനിക്കുന്നു. പലപ്പോഴും സ്വന്തം കഴിവുകളെക്കുറിച്ച് വീമ്പിളക്കുകയും ചെയ്യാറുണ്ട് . ഈ ഡിറ്റിക്ടീവ് ഏജൻസി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പേഴ്സ് അരുടെ തെന്ന് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതൽ സങ്കീർണ്ണമായ സാഹചര്യ ങ്ങളിലേക്ക്എത്തിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം .
അണിയറ ശിൽപ്പികൾ .
*********************
കഥ : നീരജ് രാജൻ , തിരക്കഥ : നീരജ് രാജൻ ,സൂരജ് രാജൻ ,ഗൗതം വാസുദേവ് മേനോൻ ,ഛായാഗ്രഹണം : വിഷ്ണു ദേവ്, എഡിറ്റിംഗ്: ലെവെലിൻ ആൻ്റണി, ഗാനരചന : തിരുമാലി , വിനായക് ശശികുമാർ, സംഗീതം : ദർബുക്ക ശിവക , സംഘട്ടനം: സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ :ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ: പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, സൗണ്ട് മിക്സിങ്: തപസ് നായക്, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അരിഷ് അസ്‌ലം, വസ്ത്രാലങ്കാരം : സമീറാ സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, സ്റ്റിൽസ്: അജിത്കുമാർ, പി.ആർ. ഓ : ശബരി .
ദുൽഖർസൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേയറർഫിലിംസാണ്കേരളത്തിൽ ഈചിത്രംവിതരണംചെയ്തിരിക്കുന്നത് ഓവർസീസ് ഡിസ്ട്രീബൂഷൻപാർട്ണർ :ട്രൂത് ഗ്ലോബൽ ഫിലിംസ് ,
മികച്ച ഡയലോഗ് :
********************
" തുമ്പ് കിട്ടിയാൽ തുമ്പവരെ പോകും "
********************
മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള വേഷത്തിൽ ഗോകുൽ സുരേഷും ചിത്രത്തിലുണ്ട്. " പാച്ചുവും അദ്ഭുതവിളക്കും " എന്ന ചിത്രത്തിലെ ഉമ്മച്ചി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ വിജി വെങ്കിടേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
സര്‍വീസില്‍ ഉണ്ടായിരുന്നപ്പോള്‍ കൈക്കൂലിക്കാരന്‍, അടി ഇടി വശം ഉണ്ട് എന്ന് പറയുന്നുണ്ടങ്കിലും നല്ല തള്ള് പറയുന്ന കൂട്ടത്തിലായിരുന്നു ഡൊമനിക്ക്. ഇത്തരം സ്ട്രക്ച്ചര്‍ ഉള്ള പോലീസ് , ഡിക്റ്ററ്റീവ് കഥാപാത്രം മമ്മൂട്ടി ഇതിന് മുൻപ് ചെയ്തിട്ടില്ല . ഷെർലക് ഹോംസ് കഥകളിലെ പോലെ നിസ്സാരമായ ചെറിയ സംഭവത്തില്‍ നിന്ന് തുടങ്ങുന്ന കാര്യം പിന്നീട് വലിയ തലത്തിലേക്ക് എത്തിപ്പെടുന്ന രീതി തന്നെയാണ് ഈ സിനിമയിലും കാണുന്നത് .
തിയേറ്ററില്‍ നല്ലൊരു എക്സ്പീരിയന്‍സ് ഈ സിനിമ നൽകുന്നു.നർമ്മ മുഹൂർത്തങ്ങളുടെ പുറംമോടിക്കപ്പുറം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രില്ലർ കൂടിയാണ് ഈ സിനിമ. പ്രേക്ഷകരെ ചിരിപ്പിച്ചും രസിപ്പിച്ചും മുൻപോട്ടു പോകുന്ന ഈ ചിത്രത്തിൽ ത്രില്ലിംഗ് മുഹൂർത്തങ്ങളും ഉണ്ട് . ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി കോമഡി ട്രാക്കിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.ഗൗതം വാസുദേവ് മേനോൻ തൻ്റെ സിനിമ കരിയറിൽ ആദ്യമായി ഒരുക്കുന്ന കോമഡി ത്രില്ലറാണിത് .
മമ്മൂട്ടി നിരവധി പോലീസ് വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായരീതിയിലാണ് ഡൊമിനിക്കിനെഅവതരിപ്പിച്ചിരിക്കുന്നത്. പുതുമകൾ തേടിയുള്ള മമ്മൂട്ടിയുടെ യാത്ര തുടരുന്നു .
No comments: