ഭാവ ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണവും ഗാനാഞ്ജലിയും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നു.
ഭാവ ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണവും ഗാനാഞ്ജലിയും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്നു.
പത്തനംതിട്ട : ഭാവ ഗായകൻ പി.ജയചന്ദ്രൻ അനുസ്മരണവും ഗാനാഞ്ജലിയും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടന്നു.
ആർ. ഉണ്ണികൃഷ്ണപിളള എക്സ് എം.എൽ.എ അനുസ്മരണ സമ്മേളനവും ഗായകൻ അലക്സ് കെ. പോൾ ഗാനാഞ്ജലിയും ഉദ്ഘാടനം ചെയ്തു . സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി.ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം റോബിൻ പീറ്റർ , രക്ഷാധികാരി സുനിൽ മാമൻ കൊട്ടുപ്പള്ളിൽ , ടി. എ. പാലമൂട് , സംസ്ഥാന സമിതിയംഗം വിഷ്ണു മനോഹരൻ , കെ.പി. രവി , രജീല ആർ. രാജം , കെ.സി. വർഗ്ഗീസ് , എസ്. രാജേശ്വരൻ , ഷാജി പി. ജോർജ്ജ് , ബിനോയ് രാജൻ , മഞ്ജു ബിനോയ് , അഡ്വ ഷബീർ അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
അലക്സ് കെ. പോൾ , സുനിൽ മാമൻ കൊട്ടുപള്ളിൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. വിഡിയോ കോൾ വഴി നിർമ്മാതാവ് കെ.ടി. കുഞ്ഞുമോൻ അനുസ്മരണവും നടത്തി.
സംവിധായകൻ ലെനിൻ രാജേന്ദ്രൻ , സംഗീത സംവിധായകൻ കെ.ജെ ജോയ് , നിത്യ ഹരിത നായകൻ പ്രേം നസീർ എന്നിവർക്കും സ്മരണാഞ്ജലികൾ അർപ്പിച്ചു .
No comments: