നിഗൂഡമായ അനുഭവങ്ങളോടെ കണ്ടുതീർക്കാനാവുന്ന അനുഭവമാണ് " ഐഡൻ്റിറ്റി " .



Director: 

Akhil Paul - Anas Khan .


Genre :

Action Thriller.


Platform :  

Theatre .


Language : 

Malayalam 


Time :

157 minutes 14 Seconds .


Rating : 

3.75/ 5 


Saleem P. Chacko.

CpK DesK.


ടോവിനോ തോമസ് , തൃഷ കൃഷ്ണൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അഖിൽ പോളും - അനസ് ഖാനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് "IDENTITY " .

ഇൻവെസ്റ്റിഗേഷൻ ആക്ഷൻ പശ്ചാത്തലത്തിലുള്ള ചിത്രമാണിത്. കൊലപാതകത്തിൻ്റെ ചുരുളഴിക്കാൻ സംഭവത്തിൻ്റെ സാക്ഷിക്കൊപ്പം ഹരൻ ശങ്കർ എന്ന സ്കെച്ച് ആർട്ടിസ്റ്റും പോലിസുംനടത്തുന്ന അന്വേഷണമാണ് സിനിമയുടെ പ്രമേയം .


അമർ ഫിൽപ്പിൻ്റെകൊലപാതകത്തിൽ നിന്നാണ് സിനിമയുടെ തുടക്കം . ഈ കൊലപാതകം അന്വേഷിക്കുന്നത് പോലീസ് ഓഫീസർ അലൻ ജേക്കബ്ബാണ് .കൊലപാതകി എന്ന സംശയിക്കുന്ന വ്യക്തിയുടെ സ്കെച്ച് വരയ്ക്കാൻ ആർട്ടിസ്റ്റ് ഹരൻ ശങ്കറിൻ്റെ സഹായം അലൻ തേടുന്നു . ഈ കൊലപാതകത്തിന് സാക്ഷിയായ പത്രപ്രവർത്തകയാണ് അലീഷ . ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.


ടോവിനോ തോമസ് ( ഹരൻ ശങ്കർ ) , തൃഷ കൃഷ്ണൻ ( അലീഷ അബ്ദുൾ സമദ് ) വിനയ് റോയ് ( സർക്കിൾ ഇൻസ്പെക്ടർ അലൻ ജേക്കബ് ) , അർച്ചന കവി ( ഡോ. ദേവിക ശങ്കർ ) , അജു വർഗ്ഗീസ് ( ഡി.വൈ. എസ്.പി ദിനേശ് ) , ആര്യ ( ലളിത ദിനേശ് ) , വിശാഖ് നായർ ( നകുലൻ ) , ജിജു ജോൺ ( ജോൺ ) , ആദിത്യ മേനോൻ ( ചിന്നപ്പ ) , ഷമ്മി തിലകൻ ( ഡോ സുദർശൻ ) , മന്ദിര ബേദി ( സുപ്രിയ ) എന്നിവർ കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.


രാഗം മൂവിസിൻ്റെയും കോൺഫിഡൻ്റ് ഗ്രൂപ്പിന്റെയും ബാനറിൽ രാജു മല്യത്ത് , റോയ് സി.ജെ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . അഖിൽ ജോർജ്ജ് ഛായാഗ്രഹണവും , ചമൻ ചാക്കോ എഡിറ്റിംഗും ജേക്സ് ബിജോയ് സംഗീതവും പശ്ചാത്തല സംഗീതവും യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു എന്നിവർ ആക്ഷൻ കോറിയോഗ്രാഫിയും , ഗായത്രി കിഷോർ വസ്ത്ര ലാങ്കരവും , റോണക്സ് സേവ്യർ മേക്കപ്പും ഒരുക്കിയിരിക്കുന്നു. നിതിൻ കുമാർ പ്രദീപ് മുലേത്തറ എന്നിവർ എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സും ജി. ബിന്ദു റാണി മല്യത്ത് , കാർത്തിക് മല്യത്ത് , കൃഷ്ണ മല്യത്ത് എന്നിവർകോപ്രൊഡ്യൂസേഴസുമാണ് . ശ്രീ ഗോകുലം മൂവിസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .


" ഫോറൻസിക് " എന്ന ചിത്രത്തിന് ശേഷം അനസ് ഖാനും അഖിൽ പോലും ഒരുമിക്കുന്ന ചിത്രമാണിത് .


ടോവിനോ തോമസ് മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു . തൃഷ കൃഷ്ണനും ശക്തമായ സ്ക്രീൻ സാന്നിദ്ധ്യം ഉറപ്പിക്കുന്നു. വിനയ് റോയ് , ഷമ്മി തിലകനുംതങ്ങളുടെ വേഷങ്ങൾ  മികവുറ്റതാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഒരു സാധാരണ കഥയെ മികച്ച രീതിയിൽ അവതരിപ്പിക്കാൻഇരട്ടസംവിധായർക്ക് കഴിഞ്ഞിട്ടുണ്ട് . മനോഹരമായ ഫ്രെയിമുകളോടെ സിനിമയെ ചലിപ്പിക്കാൻ ഛായാഗ്രഹകന് കഴിഞ്ഞിട്ടുണ്ട്. പശ്ചാത്തലസംഗീതവും മറ്റൊരു ആകർഷണമാണ് . പറക്കുന്ന വിമാനത്തിലെ സംഘട്ടനം നീണ്ടു പോയില്ലെ എന്നൊരു സംശയം . 

 

No comments:

Powered by Blogger.