യുഗപ്രഭാവനായ മഹാകവിയുടെ സ്മരണകൾക്ക് മുമ്പിൽ ഒരു പിടി വാടാമലരുകൾ .



യുഗപ്രഭാവനായ മഹാകവിയുടെ സ്മരണകൾക്ക് മുമ്പിൽ ഒരു പിടി വാടാമലരുകൾ .


മഹാകവി കുമാരനാശാൻ മാനവികാദർശനങ്ങളുടെ വക്താവ്,ജാതി-മത-വർണ-അധികാര ഗർവുകളെ കവിതയിലൂടെ ചോദ്യം ചെയ്ത നവോത്ഥാന നായകൻ, ശ്രീമൂലം പ്രജാസഭയിൽ 1905, 1908, 1911-16, 1919-1923 എന്നീ വർഷങ്ങളിലുംതിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ1920-1922 വരെയും അംഗമായിരുന്നു. 


“മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ, മല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍....''


മലയാള കവിതയുടെ കാൽപനിക വസന്തത്തിനു തുടക്കം കുറിച്ച കേരളത്തിന്റെ മഹാകവി കുമാരനാശാൻ വിടവാങ്ങിയിട്ട് ഇന്ന് ഒരു നൂറ്റാണ്ട്.വിശ്വപ്രേമത്തിന്റെ അത്യുദാത്തമായ സങ്കൽപത്തെ വരികളായി​ കുറിച്ചിടുന്ന ആശാനോളം കൊണ്ടാടപ്പെട്ട കവിയില്ല. ആശാനോളം പഠിക്കപ്പെട്ട കവിയുമില്ല. മഹാകാവ്യം എഴുതാതെ തന്നെ മഹാകവിയായ പ്രതിഭയായിരുന്നു കുമാരനാശാനെ പോലെ 20-ാം നൂറ്റാണ്ടിലെ കവിതാശാഖയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരാളുണ്ടാവില്ല. 


"തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ

ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ

കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-

യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ!

എന്തൊരു വൈകൃതം ബ്രഹ്മവിദ്യ,നിന്നി-

ലെന്താണിക്കാണുന്ന വൈപരീത്യം.?


“സ്നേഹമാണഖിലസാരമൂഴിയിൽ” എന്ന് പാടിയ സ്നേഹഗായകനായ, വിപ്ലവകാരിയായ, സാമൂഹ്യപരിഷ്കർത്താവായ, രാഷ്ട്രീയക്കാരനായ‌ എല്ലാറ്റിനുമുപരി “സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്ക് മൃതിയെക്കാൾ ഭയാനകം” എന്ന് പാടിയ സ്വാതന്ത്ര്യാരാധകനായ മഹാകവിയുടെ മലയാള സാഹിത്യ രംഗത്തെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രമായി ജ്വലിക്കുന്ന ആശാന്റെ ഓർമ്മകൾക്ക് മുന്നിൽ സ്മരണാഞ്ജലികൾ.

No comments:

Powered by Blogger.