പുതുവർഷത്തിൽ വനിത സുരക്ഷ ഉറപ്പാക്കി ഫെഫ്ക കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ.
പുതുവർഷത്തിൽ വനിത സുരക്ഷ ഉറപ്പാക്കി ഫെഫ്ക കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ.
സിനിമാ മേഖലയിൽ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി FEFKA KCDU SAFE JOURNEY എന്ന പേരിൽ പുതിയ ഒരു പദ്ധതി ഇന്ന് ഫെഫ്കയുടെ ഓഫീസിൽ പ്രസിഡൻ്റ് സിബി മലയിലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം നിഖില വിമൽ ഉദ്ഘാടനം ചെയ്തു.
ഈ പദ്ധതിയുടെ ഉദ്ദേശം സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന കേരള സിനി ഡ്രൈവേഴ്സ് യൂണിയന്റെ (KCDU) വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതമായ യാത്ര ഒരുക്കുകഎന്നതാണ്.ഇത്തരത്തിലുള്ള ഒരു സജ്ജീകരണം ഇന്ത്യയിൽ ആദ്യമായിട്ടാണെന്ന് സിബി മലയിൽ പറഞ്ഞു.
ഇതിനായി എല്ലാ വാഹനങ്ങളിലും യാത്ര ചെയ്യുന്നവർക്ക് കാണാനാകുന്ന ഭാഗത്ത് വാഹനം ഓടിയ്ക്കുന്ന അംഗത്തിന്റെ പേരും മെമ്പർ ഐഡി നമ്പറും കൂടാതെ ക്യു ആർ കോഡും ഉള്ള ഒരു കാർഡ് ഉണ്ടാകും. വാഹനത്തിനെ സംബന്ധിച്ചോ വാഹനത്തിന്റെ ഡ്രൈവറെ സംബന്ധിച്ചോ മറ്റെന്തെങ്കിലും തരത്തിലുള്ള പരാതിയോ ഉണ്ടെങ്കിൽ പ്രസ്തുത ക്യു ആർ കോഡ് സ്കാൻ ചെയ്ത് കഴിഞ്ഞാൽ മെമ്പറുടെ ഡീറ്റെയിൽസ് അടക്കം ഇതിനായി മാത്രം ക്രമീകരിച്ചിരിക്കുന്ന ഒരു വാട്സ്ആപ്പ് നമ്പറിലേയ്ക്ക് വരികയും അപ്പോൾ തന്നെ വരുന്ന വിഷയത്തിൽ ഇടപെടുകയും ചെയ്യും.24 മണിക്കൂറും സേവനം ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
പുതുവർഷത്തിൽ എല്ലാ അംഗങ്ങൾക്കും നൽകാൻ സജ്ജമാക്കിയ കലണ്ടറിന്റെ പ്രകാശനം ചലച്ചിത്ര താരം നിഖിലാ വിമലിന് നൽകിക്കൊണ്ട് ഫെഫ്ക പ്രസിഡൻ്റ് സിബി മലയിൽ നിർവ്വഹിച്ചു .2025-2026 കാലയളവിലേക്കുള്ള പുതിയ ഐഡി കാർഡിന്റെ വിതരണോദ്ഘാടനം ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാൽ നിർവ്വഹിച്ചു
ചടങ്ങിൽ യൂണിയൻ പ്രസിഡൻ്റ് ശ്രീ റെജി യുഎസ്, ജനറൽ സെക്രട്ടറി അനീഷ് ജോസഫ്, വൈസ് പ്രസിഡൻ്റ് ഹസ്സൻ അമീർ, കമ്മിറ്റി അംഗങ്ങളായ സുരേഷ് കുമാർ, സജീഷ് കുമാർ, യൂണിയൻ അംഗങ്ങളായ എബ്രാഹം മാത്യൂ,അൻസാർ, ഓഫീസ് മാനേജർ ശ്രീരാജ്,പി ആർ ഒ എ എസ് ദിനേശ് എന്നിവർ പങ്കെടുത്തു.
No comments: