വിനോദവും ആക്ഷനും സസ്പെൻസും നിറഞ്ഞ ഇടക്കെട്ടിലൂടെയുള്ള യാത്രയാണ് " BeSty " .
Movie :
BeSty.
Director:
Shanu Samad
Genre :
Comedy Family Suspense Movie.
Platform :
Theatre .
Language :
Malayalam
Time :
137 Minutues 57 Seconds.
Rating :
3.5 / 5
✍️
Saleem P. Chacko.
CpK DesK.
അഷ്കർ സൗദാൻ , ഷഹീൻ സിദിഖ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഷാനു സമദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത " BeSty " തിയേറ്ററുകളിൽ എത്തി . ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമ്മിച്ച ചിത്രമാണിത് .
Cast:
*****
അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിക്ക് എന്നിവരോടൊപ്പംസാക്ഷിഅഗർവാൾ,സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, അബു സലിം,ക്രിസ്റ്റി ബെന്നറ്റ് , ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി നീനാസം, എം.എ നിഷാദ്, തിരു, ശ്രവണ, സോനാ നായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ശ്രീയനാഥ്, മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രൻ, ദീപ, സന്ധ്യ മനോജ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
അണിയറ ശിൽപ്പികൾ .
**********************
ഛായാഗ്രഹണം ജിജു സണ്ണി, ചിത്രസംയോജനം ജോൺകുട്ടി, പ്രൊഡക്ഷൻ ഇൻ ചാർജ് റിനി അനിൽകുമാർ, ഒറിജിനൽ സ്കോർ ഔസേപ്പച്ചൻ, സൗണ്ട് ഡിസൈൻ എം.ആർ രാജാകൃഷ്ണൻ, ഗാനരചന ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ.എം കരുവാര ക്കുണ്ട്, ശുഭം ശുക്ല, സംഗീതം ഔസേപ്പച്ചൻ, അൻവർ അമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതൻ, പ്രൊഡക്ഷൻ കൺട്രോളർ എസ്. മുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ മാനേജർ കുര്യൻ ജോസഫ്, കലാസംവിധാനം ദേവൻ കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം ബ്യൂസിബേബി ജോൺ, മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, സ്റ്റിൽസ് അജി മസ്കറ്റ്, ആക്ഷൻ ഫിനിക്സ്പ്രഭു, ചീഫ് അസോസിയറ്റ് ഡയറക്ടർ തുഫൈൽ പൊന്നാനി, അസോസിയറ്റ് ഡയറക്ടർ തൻവീർ നസീർ, സഹ സംവിധാനം റെന്നി, സമീർ ഉസ്മാൻ, ഗ്രാംഷി, സാലി വി എം, സാജൻ മധു,കൊറിയോഗ്രാഫി- രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻ ഭദ്ര. വിതരണം- ബെൻസി റിലീസ്,പി ആർ ഒ-എ എസ് ദിനേശ്.
മികച്ച ഡയലോഗ് :
********************
" പ്രണയാർദ്ദമായ മാജിക്കൽ ജ്യൂസ് ഉണ്ട്, എടുക്കട്ടെ...
********************
🎥
വിനോദവും ആക്ഷനും സസ്പെൻസും നിറഞ്ഞ ഒരു കംപ്ലീറ്റ് കുടുംബ ചിത്രമാണ് " BeSty " . മുസ്ലീം സമുദായത്തിലെ വിവാഹത്തിൻ്റെ ഭാഗമായുള്ള " ഇടക്കെട്ടാണ് " സിനിമയുടെ പ്രമേയം . മികച്ച സംവിധാനത്തിലൂടെ ഷാനു സമദ് വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ ശ്രദ്ധേയനാകുന്നു.പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും വക നൽകുന്ന സിനിമ . പ്രണയം തുളുമ്പുന്ന ഗാനരചന സിനിമയുടെ കരുത്താണ്. പാട്ടുകൾ ഏറെ മനോഹരവും പാട്ടുകളുടെ കോറിയോഗ്രാഫി മികവുറ്റതുമാണ് .അഷകറും ഷാഹിനും മികച്ചഅഭിനയംകാഴ്ചവെച്ചിരിക്കുന്നു.
" കേൾക്കാത്ത കഥയും കാണാത്ത കാഴ്ചയുമാണ് " BeSty " .
No comments: