ഷാജു ശ്രീധർ as അലക്സ് in "രണ്ടാം യാമം".
ഷാജു ശ്രീധർ as അലക്സ് in "രണ്ടാം യാമം".
സ്വാസിക, ധ്രുവൻ, ഗൗതം കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നേമം പുഷ്പരാജ് സംവിധാനം നിർവഹിച്ച് ഗോപാൽ ആർ. നിർമ്മിക്കുന്ന ചിത്രമാണ് 'രണ്ടാം യാമം'
ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽആർ. ഗോപാലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിശ്വാസവും, അവിശ്വാസവും ഒരേ കുടുംബത്തിൽ നിലനിൽക്കുന്ന തറവാട്ടിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്.കലാമൂല്യം കാത്ത സൂക്ഷിക്കുന്നതോടൊപ്പം ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. എല്ലാവിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ചിത്രമായിരിക്കും രണ്ടാം യാമം.
ജോയ് മാത്യു.സുധീർ കരമന, മുൻ നായിക രേഖ ഷാജു ശ്രീധർ, നന്ദു, സംവിധായകൻ രാജസേനൻ, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ ഹിമാശങ്കരി, അംബികാ മോഹൻ രശ്മി സജയൻ, അറ്റുകാൽതമ്പി, അജിത് കുമാർ എ.ആർ. കണ്ണൻ, സജി രാജേഷ് ജന. എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന താരങ്ങളാണ്.
തിരക്കഥ -ആർ. ഗോപാൽ.ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ പ്രശാന്ത് വടകര സംഗീതം മോഹൻ സിതാര ഗാനങ്ങൾ - നേമം പുഷ്പരാജ്.ഛായാഗ്രഹണം - അഴകപ്പൻ.എഡിറ്റിംഗ് വിഎസ്. വിശാൽ , കലാസംവിധാനം ത്യാഗു തവനൂർ,മേക്കപ്പ് - പട്ടണം റഷീദ്. പട്ടണം ഷാ.കോസ്റ്റ്യും ഡിസൈനർ ഇന്ദ്രൻസ് ജയൻ സംഘട്ടനം: മാഫിയാ ശശി , എസ്. ബി സതീഷ് ( സോംഗ് ), എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - രാജേഷ് മുണ്ടക്കൽ ,പരസ്യകല - മനു സാവഞ്ചി.നൃത്തം - മധു, സജി വക്കം സമുദ്ര, ഫിനാൻസ് കൺട്രോളർ - സന്തോഷ് ബാലരാമപുരംപ്രൊഡക്ഷൻ മാനേജർ - ഹരീഷ് കോട്ട വട്ടം.. പ്രൊഡക്ഷൻ കൺട്രോളർ - പ്രതാപൻ കല്ലിയൂർ , പ്രൊജക്റ്റ് ഡിസൈൻ - എ.ആർ.കണ്ണൻ , പി. ആർ. ഓ വാഴൂർ ജോസ്.
No comments: