നടി നിമിഷ സജയൻ്റെ പിതാവ് സജയൻ നായർ (63 ) അന്തരിച്ചു.
പ്രശസ്ത സിനിമാതാരം നിമിഷ സജയൻ്റെ പിതാവ് സജയൻ നായർ (63 ) അന്തരിച്ചു. രോഗബാധിതനായി കിടപ്പിലായിരുന്നു . താനെ ജില്ലയിലെ അംബർനാഥ് വെസ്റ്റ് ക്ലാസിക് ഫ്ലാറ്റിൽ ആയിരുന്നു താമസം. കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വദേശിയാണ്.
ഭാര്യ: ബിന്ദു സജയൻ. മക്കൾ : നിമിഷ സജയൻ, നീതു സജയൻ .സംസ്കാരം : അംബർനാഥ് വെസ്റ്റിലെ മുനിസിപ്പൽ പൊതു ശ്മശാനത്തിൽ നടക്കും .
തൊണ്ടിമുതലും ദൃക്സാക്ഷിയും , ഒരു കുപ്രസിദ്ധ പയ്യൻ , ചോല എന്നി സിനിമകളിൽ നിമിഷ സജയൻ അഭിനയിച്ചു. മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നിമിഷയ്ക്ക് ലഭിച്ചിട്ടുണ്ട് .
No comments: