38 വർഷങ്ങൾക്ക്ശേഷം " ആവനാഴി"എന്നമലയാളത്തിലെ എക്കാലത്തെയുംസൂപ്പർ ഹിറ്റ് ചിത്രം ആധുനിക സാങ്കേതികവിദ്യകളോടെ ജനുവരി 17ന് വീണ്ടും റിലീസ് ചെയ്യും.
38 വർഷങ്ങൾക്ക്ശേഷം " ആവനാഴി"എന്നമലയാളത്തിലെ എക്കാലത്തെയുംസൂപ്പർ ഹിറ്റ് ചിത്രം ആധുനിക സാങ്കേതികവിദ്യകളോടെ ജനുവരി 17ന് വീണ്ടും റിലീസ് ചെയ്യും.
ടി ദാമോദരന്റെ തിരക്കഥയിൽ, ഐ വി ശശി യുടെ സംവിധാന മികവിൽ, ശ്യാമിന്‍റെ വശ്യതയാർന്ന പശ്ചാത്തല സംഗീതത്തിൽ മമ്മൂട്ടി ഇൻസ്പെക്ടർ ബൽറാം എന്ന പോലീസ് ഓഫീസർ ആയി ജ്വലിച്ചു നിന്ന ചിത്രമാണ് " ആവനാഴി " . ഈചിത്രത്തിന് ശേഷം 2 ഭാഗങ്ങൾ കൂടി പുറത്തിറങ്ങിയിരുന്നു.
ഐ.വി.ശശിയുടെ സംവിധാനത്തിൽ ഇൻസ്പെക്ടർ ബൽറാം ,ബൽറാം vട താരാദാസ്, തുടങ്ങിയ ചിത്രങ്ങളും റിലീസ് ആയിരുന്നു. പുതിയ തലമുറയേയും, ആവനാഴി ആകർഷിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ്, പുതിയ സാങ്കേതിക വിദ്യയിൽ 7.1 ശബ്ദ മികവോടെ ഡോൾബി അറ്റ്മോസിൽ ചിത്രം വീണ്ടും പ്രദർശനത്തിന് എത്തുന്നത് എന്ന് പത്രസമ്മേളനത്തിൽ നിർമ്മാതാവായ സാജ് പ്രൊഡക്ഷൻസിന്റെ സാജൻ വർഗീസ് പറഞ്ഞു. ഡിസ്ട്രിബ്യൂട്ടർ ആയ പവൻകുമാർ, നെൽസൺ, മുതിർന്ന സിനിമ പ്രവർത്തകൻ എൻ എൻ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.
മമ്മൂട്ടി, ഗീത, സുകുമാരൻ, സീമ,നളിനി, ക്യാപ്റ്റൻ രാജു, ശ്രീനിവാസൻ, ജഗന്നാഥവർമ്മ, പറവൂർ ഭരതൻ, ജനാർദ്ദനൻ, കുഞ്ചൻ, കുണ്ടറ ജോണി, സി.ഐ. പോൾ, അഗസ്റ്റിൻ, ശങ്കരാടി, തിക്കുറിശ്ശി സുകുമാരൻ നായർ, ഇന്നസെന്റ്, അസീസ്,ശാന്തകുമാരി, പ്രതാപചന്ദ്രൻ , ഷഫീക്ക്, അമിത് എന്നിവരാണ് അഭിനേതാക്കൾ.
ഐ.വി.ശശി, മമ്മൂട്ടി ടീമിന്റെ ആവനാഴി എന്ന ചിത്രം പുതിയ സാങ്കേതികവിദ്യയിൽ ജനുവരി 17 ന് വീണ്ടും പ്രദർശനത്തിന് എത്തിക്കുന്നത്, റോസിക എന്റർപ്രെസസ്, സ്നേഹ മൂവീസ്,സെഞ്ച്വറി വിഷൻ എന്നിവരാണ്..
പി ആർ ഒ :എം കെ ഷെജിൻ
No comments: