അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന " അൻപോട് കൺമണി " ജനുവരി 24ന് റിലീസ് ചെയ്യും .



അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന " അൻപോട് കൺമണി " ജനുവരി 24ന് റിലീസ് ചെയ്യും .


https://youtu.be/2A3A9qufbY8?si=FIm2TeTYSpN-ptqX


ക്രിയേറ്റീവ് ഫിഷിൻ്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അൽത്താഫ് സലിം, മാലാ പാർവതി,ഉണ്ണി രാജ,നവാസ് വള്ളിക്കുന്ന് , മൃദുൽ നായർ,ഭഗത് മാനുവൽ, ജോണി ആൻ്റണി തുടങ്ങിയവർ അഭിനയിക്കുന്നു.


സരിൻ രവീന്ദ്രൻ ഛായാഗ്രഹണവും അനീഷ് കൊടുവള്ളി തിരക്കഥ സംഭാഷണവും,മനു മഞ്ജിത് ഗാനരചനയും  സാമുവൽ എബി സംഗീതവും എഡിറ്റിംഗ്- സുനിൽ എസ് പിള്ളയും ഒരുക്കുന്നു. 


മലയാള സിനിമ ചരിത്രത്തിൽ തന്നെ വേറിട്ടൊരു അനുഭവമായി ഷൂട്ടിങ്ങിനായി നിർമ്മിച്ച വീട് താമസയോഗ്യമാക്കിഅർഹതപ്പെട്ടവർക്ക് കൈമാറി അണിയറപ്രവർത്തകർ മാധ്യമശ്രദ്ധ നേടിയിരുന്നു.


ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രദീപ് പ്രഭാകർ, പ്രിജിൻ ജെസ്സിയ, പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചുമന,മേക്കപ്പ്- നരസിംഹ സ്വാമി, വസ്ത്രാലങ്കാരം-ലിജി പ്രേമൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ചിന്റു കാർത്തികേയൻ,കല-ബാബു പിള്ള, കളറിസ്റ്റ്-ലിജു പ്രഭാകർ,ശബ്ദ രൂപകല്പന-കിഷൻ മോഹൻ,ഫൈനൽ മിക്സ്ഹരിനാരായണൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സനൂപ് ദിനേശ്, സ്റ്റിൽസ്-ബിജിത്ത് ധർമ്മടം,പബ്ലിസിറ്റി ഡിസൈൻ- യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ- ഡോക്ടർ സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ). പ്രൊഡക്ഷൻ മാനേജർ-ജോബി ജോൺ,കല്ലാർ അനിൽ, പി ആർ ഒ : എ എസ് ദിനേശ്.


സലിം പി. ചാക്കോ .


No comments:

Powered by Blogger.