ചെമ്പിൽ അശോകൻ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന"ആദച്ചായി " ജനുവരി 17ന് റിലീസ് ചെയ്യും .


 


ചെമ്പിൽ അശോകൻ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന"ആദച്ചായി " ജനുവരി 17ന് റിലീസ് ചെയ്യും .


ഡോ.ജോജി ജോഷ്വ ഫിലിപ്പോസ് അഖിൽ എന്ന കൃഷി ഓഫിസർ ആയി അഭിനയിക്കുന്നു. പ്രമോദ് വെളിയനാട്, അന്ത്രയോസ്, ജോർഡി പൂഞ്ഞാർ, ലോനപ്പൻ കുട്ടനാട്, ജയൻ ചന്ദ്ര കാന്തം അനിൽ ആറ്റിങ്ങൽ, ദീപു കലവൂർ, കലാനിലയം സനൽകുമാർ, വിനോദ് പുളിക്കൽ, ജിമ്മി ആന്റണി, ജുവാന ഫിലോ ബിനോയ്‌,, ജോഹാൻ ജോസഫ്ബിനോയ്‌, സുരേഷ് വെളിയനാട്, ജൂലിയ മരിയ ബിനോയ്‌, ജെയിംസ് കിടങ്ങറ തുടങ്ങിയവരും അഭിനയരംഗത്തുണ്ട്,ഇതിനകം 6അവാർഡുകൾ കരസ്ഥമാക്കിയ ചിത്രമാണ  " ആദച്ചായി " .


പശ്ചിമഘട്ടത്തിന്റെ നാശവും കുട്ടനാട്ടിലെ കർഷകരുടെ പ്രശ്നങ്ങളും ആ പ്രദേശങ്ങളുടെ നാശവും ഒക്കെ കുറെ നാളായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രകൃതി ദുരന്തങ്ങൾ വിട്ട് മാറാതെ നിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇത്തരമൊരു സിനിമ യുടെ വരവ് പ്രസക്തി യുള്ളതാണ്. മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മ ബന്ധം, വൃക്ഷ പരിചരണം... തുടങ്ങിയ വിഷയങ്ങൾ ഈ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്.

No comments:

Powered by Blogger.