ക്രിസ്തുമസ് - പുതുവൽസര ആഘോഷങ്ങൾക്ക് മാറ്റ്കൂട്ടാൻ വൻ ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തും .



 





ക്രിസ്തുമസ് - പുതുവൽസര ആഘോഷങ്ങൾക്ക് മാറ്റ്കൂട്ടാൻ  മലയാളം , തമിഴ്  , ഹിന്ദി , ഇംഗ്ലീഷ്  ഭാഷകളിലെ വൻ ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തും . 





രുധിരം.
.............

ക്രിസ്തുമസിന് മുന്നോടിയായി ഡിസംബർ 13 ന് " രുധിരം " തിയേറ്ററുകളിൽ എത്തി . രാജ് ബി. ഷെട്ടി , അപർണ്ണ ബാലമുരളി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിഷോ ലൺ ആൻ്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത് .






Rifle Club .
..................


ആഷിഖ് അബു സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം " Rifle Club " ഡിസംബർ 19ന് റിലീസ് ചെയ്യും .
കുഴുവേലി ലോനപ്പൻ എന്ന കഥാപാത്രത്തെ വിജയരാഘവൻ അവതരിപ്പിക്കുന്നു . ദിലീഷ് പോത്തൻ , അനുരാഗ് കശ്യപ് , ദർശന രാജേജൻ , സുരഭി ലക്ഷമി , വാണി വിശ്വനാഥ് തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 





MARCO.
...............


ഹനീഫ് അഥേനി സംവിധാനം ചെയ്യുന്ന " MARCO " ഡിസംബർ 20ന് റിലീസ് ചെയ്യും . ഉണ്ണി മുകുന്ദൻ നായകനായ ഈ ചിത്രം നിയോ - നോയർ അക്ഷൻ ത്രില്ലർ ഗണത്തിലുള്ളതാണ്. ജഗദീഷ് , ആൻസൺ പോൾ , യുക്തി താരേജ , കബീർ ദുഹാൻ സിംഗ് തുടങ്ങിയവർ ഈസിനിമയിൽപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്യൂബ്സ് എൻ്റെർടെയ്മെൻ്റിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 






Extra Decent  .
........................


മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന E.D ഡിസംബർ 20ന് റിലീസ് റിലീസ് ചെയ്യും. സൂരാജ് വെഞ്ഞാറമൂട് , ഗ്രേസ് ആൻ്റണി ,ശ്യാം മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമീർ പാലയ്ക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 






Viduthalai Part 2.
................................

വെട്രിമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം പിരീഡ് ക്രൈം ത്രില്ലറാണ് . വിടുതലൈ ഒന്നാം ഭാഗത്തിൻ്റെ വൻ വിജയത്തിന് ശേഷം വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാൻ രണ്ടാം ഭാഗം എത്തുന്നു. കോൺസ്റ്റബിൾ കുമരേശനായി സൂരിയും , മക്കൾ പടയുടെ നേതാവായ പെരുമാൾ വാത്തിയാരായി വിജയ് സേതുപതിയും, പെരുമാളിൻ്റെ ഭാര്യ മഹാലക്ഷ്മിയായി മഞ്ജു വാര്യരുംവിവിധകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .





MUFASA : The Lion King .
.............................................


അമേരിക്കൻ മ്യൂസിക്കൽ ചിതമായ Mufasa : The Lion King " ബാരി ജെങ്കിൻസ് സംവിധാനം ചെയ്യുന്നു . വാൾട്ട് ഡിസ്നി പിക്ച്ചേഴ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2019ൽ ഒന്നാം ഭാഗം ഇറങ്ങി വൻവിജയം നേടിയിരുന്നു. ഡൊണാൾഡ് ഗ്ലോവർ, സേത്ത് റോജൻ , ബില്ലി ഐക്നർ , ജോൺ കാനി , ബിയോൺസ് നോൾസ് - കാർട്ടർ എന്നിവർ തങ്ങളുടെ വേഷങ്ങൾ റീമേക്കിൽ നിന്ന് വീണ്ടും അവതരിപ്പിക്കുന്നു .






BARR0Z : Guardian of Treasures .
.............................................................


ആദ്യമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന " BARROZ " ക്രിസ്തുമസ് ദിനത്തിൽ ( ഡിസംബർ 25) റിലീസ് ചെയ്യുന്നു .ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുംബാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . മായ റാവു വെസ്റ്റ് , സീസർ ലോറൻ്റെ റാട്ടൺ തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രം 3D ഫോർമാറ്റിലാണ് റിലീസ് ചെയ്യുന്നത് .







BABY JOHN .
......................



ക്രിസ്തുമസ് ദിനത്തിൽ ( ഡിസംബർ 25 റിലീസ് ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് BABY JOHN . 2016 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ തെരിയുടെ റിമേക്കാണിത് . വരുൺ ധവാൻ , കീർത്തി സുരേഷ് , വാമിഖ ഗാബി തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രം കലീസ് സംവിധാനം ചെയ്യുന്നു .



* മമ്മൂട്ടി , ദിലീപ് , ടോവിനോ തോമസ്, ജയറാം ,  ആസിഫ് അലി, ഷൈൻ  ടോം ചാക്കോ , ധ്യാൻ ശ്രീനിവാസൻ തുടങ്ങിയ  താരങ്ങളുടെ ചിത്രങ്ങൾ ക്രിസ്തുമസിന് റിലീസ് ചെയ്യുന്നില്ല എന്ന പ്രത്യേകതയുമുണ്ട് . ഇവരിൽ പലരുടെയും ചിത്രങ്ങൾ ജനുവരിയിൽ റിലീസ് പ്രഖ്യാപിച്ചിട്ടുമുണ്ട്. 



സലിം പി. ചാക്കോ .

No comments:

Powered by Blogger.