എം.ടി അനുസ്മരണം .
എം.ടി അനുസ്മരണം .
പത്തനംതിട്ട : അന്തരിച്ച എഴുത്തുകാരനും സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി .വാസുദേവൻ നായരെ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ശാന്തി റസിഡൻസിയിൽ നടന്ന ചടങ്ങിൽ അനുസ്മരിച്ചു.
യുവ സംവിധായകൻ പ്രശാന്ത് മോളിക്കൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി.ചാക്കോഅനുസ്മരണസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.
"എം.ടിയുടെ സിനിമാ ലോകം " എന്ന വിഷയം പ്രശസ്ത പത്ര പ്രവർത്തകൻ സുനിൽ മാമ്മൻ കൊട്ടുപ്പള്ളിൽ അവതരിപ്പിച്ചു. അഡ്വ. ജോർജ്ജ് വർഗ്ഗീസ് , ജില്ല കൺവീനർ പി. സക്കീർ ശാന്തി , ബിനോയ് രാജൻ , ഷാജി പി.ജോർജ്ജ്,അഡ്വ. ഷബീർ അഹമ്മദ്, വർഗ്ഗീസ് കെ.സി. തുടങ്ങിയവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.
ഫോട്ടോ: റാഫാ സ്റ്റുഡിയോ .
No comments: