" ഏനുകുടി " ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു .
" ഏനുകുടി " ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു .
നവാഗതനായ കമൽ കുപ്ലേരി സംവിധാനം ചെയ്യുന്ന "ഏനുകുടി " എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത സംവിധായകരായ സിബി മലയിൽ, ലാൽ ജോസ്, മധുപാൽ,വി എം വിനു,അജയ് വാസുദേവ്,സോഹൻ സീനു ലാൽ, ഷാജൂൺ കാര്യാൽ, ജി എസ് വിജയൻ, ജോസ് തോമസ് , മോഹൻ കുപ്ലേരി, കുക്കു സുരേന്ദ്രൻ, ക്യാമറമാൻ വേണുഗോപാൽ തുടങ്ങിയവരുടെ സോഷ്യൽ മീഡിയപേജുകളിലൂടെ റിലീസ് ചെയ്തു.
കമൽകുപ്ലേരി സംവിധാനം നിർവഹിക്കുന്ന "ഏനുകുടി ", ശ്രീമുകാംബികകമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ നിർമ്മിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശശീന്ദ്രൻ നായർ, ഛായാഗ്രഹണം-വി കെ പ്രദീപ്, എഡിറ്റിംഗ്-കപിൽ കൃഷ്ണ രചന-ഒ കെ പ്രഭാകരൻ , ഗാനരചന-പ്രമോദ് കാപ്പാട്,സംഗീതം-ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രൻ,ആലാപനം-ദേവനന്ദ ഗിരീഷ്, ബിജിഎം-പണ്ഡിറ്റ് രമേശ് നാരായണൻ,സ്റ്റിൽസ്-ജിതേഷ് സി ആദിത്യ,പരസ്യകല-ജിസ്സൺ പോൾ,മേക്കപ്പ്-ഓ മോഹൻ, കലാസംവിധാനം-സുരേഷ് ഇരുളം, സൗണ്ട് ഡിസൈൻ-ബിനൂപ് സഹദേവൻ,സ്റ്റുഡിയോ-ലാൽ മീഡിയ,പ്രൊജക്റ്റ് ഡിസൈനർ-കെ മോഹൻ( സെവൻ ആർട്സ് ).
ഏറെ വ്യത്യസ്തമായകഥാപശ്ചാത്തലം പ്രമേയമായുള്ള ഈ ചിത്രത്തിന്റെ ചിത്രീകരണം കാസർകോട്,പളനി എന്നിവിടങ്ങളിലായി ജനുവരി 22 ന് ആരംഭിക്കും.
എ .എസ് . ദിനേശ്
( പി. ആർ. ഓ )
No comments: