''ഓഫ് റോഡ് " സിനിമയിലെ അംബരത്തമ്പിളി ..... എന്ന വീഡിയോ ഗാനം പുറത്തിറങ്ങി .


''ഓഫ് റോഡ് " സിനിമയിലെ അംബരത്തമ്പിളി ..... എന്ന വീഡിയോ ഗാനം പുറത്തിറങ്ങി .



അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന  " ഓഫ് റോഡ് " എന്ന ചിത്രത്തിന്റെ പുതിയ ലിറിക്കൽ വീഡിയോ ഗാനം  റിലീസായി.ഷാജി സ്റ്റീഫൻ എഴുതിയ വരികൾക്ക് സുഭാഷ് മോഹൻരാജ് സംഗീതം പകർന്ന് ജാസി ഗിഫ്റ്റ്,അപ്പാനി ശരത് എന്നിവർ ആലപിച്ച "അംബരത്തമ്പിളി പൊട്ടു...." എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്.


https://youtu.be/bucJyi5qBEQ?si=bw3-kRuAax7cxOBG


ഹരികൃഷ്ണൻ,സഞ്ജു മധു,അരുൺ പുനലൂർ,ഉണ്ണി രാജാ, രാജ് ജോസഫ്, ടോം സ്കോട്ട്,  തുടങ്ങിയ യുവതാരങ്ങളോടൊപ്പം ലാൽ ജോസ്, അജിത് കോശി,നിയാസ് ബക്കർ,ഗണേഷ് രംഗൻ,അല എസ് നയന തുടങ്ങിയവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറേ പുതുമുഖങ്ങളും വേഷമിടുന്നു.റീൽസ് ആൻഡ് ഫ്രെയിംസിന് വേണ്ടി ബെൻസ് രാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായഗ്രഹണം പി കാർത്തിക് നിർവ്വഹിക്കുന്നു.സഹ നിർമ്മാണം-കരിമ്പുംകാലായിൽ തോമസ്,മായ എം ടി.ഷാജി സ്റ്റീഫൻ,കരിമ്പുംകാലയിൽ തോമസ്,സിജു കണ്ടന്തള്ളി,ബെന്നി ജോസഫ് ഇടമന എന്നിവരുടെ വരികൾക്ക് സുഭാഷ് മോഹൻരാജ് സംഗീതം പകരുന്നു.


ബിജു നാരായണൻ ,ജാസി ഗിഫ്റ്റ്,നജീം അർഷാദ്,അപ്പാനി ശരത്,കലേഷ് കരുണാകരൻ തുടങ്ങിയവരാണ് ഗായകർ. എഡിറ്റിംഗ്,ജോൺ കുട്ടി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സജയ് എടമറ്റം,ബെന്നി ജോസഫ് ഇടമന, ഡോക്ടർ ഷിബി,പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ, പ്രൊഡക്ഷൻ ഡിസൈനർ-ടോം സ്കോട്ട്,കല-ഷൈജു,മേക്കപ്പ്-ഷനീജ് ശില്പം,കോസ്റ്റ്യൂസ്-രമേശ് കണ്ണൂർ, കോ ഡയറക്ടർ- ആസാദ് അലവിൽ, പശ്ചാത്തല സംഗീതം- -ശ്രീരാഗ് സുരേഷ്,കളറിസ്റ്റ്-വിവേക് നായർ  ഓഡിയോഗ്രാഫി-ജിജു ടി ബ്രൂസ്,സ്റ്റുഡിയോചലച്ചിത്രം,ഗ്രാഫിക്സ് -ലൈവ് ആക്ഷൻ,ലൊക്കേഷൻ മാനേജർ - ജയൻ കോട്ടക്കൽ. ആക്ഷൻ-അഷ്റഫ് ഗുരുക്കൾ- നൃത്തം-ജോബിൻ മാസ്റ്റർ,സ്റ്റിൽസ്-വിഗ്നേഷ്,പോസ്റ്റർ ഡിസൈൻ- സനൂപ്.


"ഓഫ് റോഡ് " ജനുവരി ആദ്യം പ്രദർശനത്തിനെത്തും.


പി.ആർ.ഒ എ.എസ്. ദിനേശ്.

No comments:

Powered by Blogger.