മലയാളത്തിൻ്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ (91) അന്തരിച്ചു.










 ആദരാഞ്ജലികൾ 


മലയാളത്തിൻ്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ (91)   അന്തരിച്ചു. കോഴിക്കോട്ടെ ആശുപുത്രിയിൽ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്  ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് . 70 വർഷം എഴുത്തിൻ്റെ " സുകൃത"മായി നിറഞ്ഞ വ്യക്തിയാണ് അദ്ദേഹം .


പത്മഭൂഷൺ , ജ്ജാനപീഠം , ഏഴുത്ത ച്ഛൻ പുരസ്കാരം , ജെ.സി ഡാനിയേൽ പുരസ്കാരം , കേരള ജ്യോതി പുരസ്കാരം , കേരള നിയമസഭ പുരസ്കാരം തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .


സാഹിത്യരംഗത്തിന് പുറമെ ചലച്ചിത്ര രംഗത്ത് തിരക്കഥാക്യത്യത്തായും , സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ച എം.ടി അദ്ധ്യാപകൻ, പത്രാധിപർ എന്നി നിലകളിലും പ്രവർത്തിച്ചു . രണ്ട് സിനിമകളായി അഞ്ച് ഗാനങ്ങൾക്കും എം.ടി. തൂലിക ചലിപ്പിച്ചു.


1933 ജൂലൈയിൽ പാലക്കാട് കുടല്ലൂരിലാണ് ജനനം .ടി. നാരായൺ നായരുടെയും അമ്മാളുവമ്മയുടെയും ഇളയ മകനാണ് . പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് രസതന്ത്രത്തിൽ ഉപരിപഠനം .1963 - 64 കാലത്ത് സ്വന്തം കഥയായ " മുറപെണ്ണ് " തിരക്കഥ എഴുതി എം.ടി. സിനിമാ രംഗത്ത് പ്രവേശിച്ചു. ആദ്യം നിർമ്മാല്യം സംവിധാനം ചെയ്തു. നാല് തവണ ദേശീയ പുരസ്കാരം ലഭിച്ചു. കടവ്, ഒരു വടക്കൻ വീരഗാഥ , സദയം , പരിണാമം തുടങ്ങിയ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. കോഴിക്കോട് നടക്കാവിൽ രാരിച്ചൻ റോഡിലെ " സിത്താരയിലാണ് താമസം .


ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ഓപ്പോൾ, വില്ക്കാനുണ്ട് സ്വപ്നങ്ങൾ, വളര്ത്തു മൃഗങ്ങൾ, തൃഷ്ണ, വാരിക്കുഴി, ഉയരങ്ങളിൽ, മഞ്ഞ്, ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കുകൾ, പഞ്ചാഗ്‌നി, നഖക്ഷതങ്ങൾ, എന്ന് സ്വന്തം ജാനകിക്കുട്ടി, താഴ്‌വാരം, ഋതുഭേദം, ഉത്തരം പെരുന്തച്ചൻ, പരിണയം, സുകൃതം, സദയം എന്നിങ്ങനെ ആസ്വാദക ലോകം നെഞ്ചേറ്റിയ ചലച്ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചു. തിരക്കഥയ്ക്ക് നാല് തവണ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

 

1948ൽ ‘ചിത്രകേരളം’ മാസികയിൽ പ്രസിദ്ധപ്പെടുത്തിയ ‘വിഷുക്കൈനീട്ട’മാണ്‌ ആദ്യകഥ. നാലുകെട്ട്, അസുരവത്ത്, മഞ്ഞ്, കാലം, വിലാപയാത്ര, രണ്ടാമൂഴം, വാരാണസി എന്നിവയാണ് ശ്രദ്ധേയമായ നോവലുകൾ. ആദ്യമായി പുസ്തക രൂപത്തിൽ പ്രസിധകരിച്ച നോവൽ നാലുകെട്ടാണ്. 1958 ലയിരുന്നു ഇത്. ആദ്യ നോവലിന് തന്നെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.


പാലക്കാടൻ ഗ്രാമമായ കൂടല്ലൂരിൽ 1933 ജൂലൈ 15നാണ്‌ ജനനം. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ എന്നാണ് എം.ടി.യുടെ മുഴുവൻ പേര്. അച്ഛൻ: പരേതനായ നാരായണൻ നായർ, അമ്മ: പരേതയായ അമ്മാളു അമ്മ. സഹോദരങ്ങൾ: എം ടി ഗോവിന്ദൻനായർ, ബാലൻ നായർ.


പ്രശസ്‌ത നർത്തകി കലാമണ്ഡലം സരസ്വതിയാണ്‌ ഭാര്യ. മക്കൾ: സിതാര( അമേരിക്ക), അശ്വതി. മരുമക്കൾ: ശ്രീകാന്ത്‌ (നർത്തകൻ, ചെന്നൈ).സഞ്ജയ്‌ ഗിർമെ( അമേരിക്ക). ആദ്യ ഭാര്യ: പരേതയായ പ്രമീള.

No comments:

Powered by Blogger.