മികച്ച സിനിമാറ്റിക് എൻ്റെർടെയ്നറാണ് " പുഷ്പ 2 : ദി റൂൾ " . ബി. സുകുമാറിൻ്റെ മികച്ച സംവിധാനം . അല്ലു അർജുനനും , ഫഹദ് ഫാസിലും പൊളിച്ചടുക്കി .



Director         : B . Sukumar 

Genre             : Action Drama.  

Platform        : Theatre.

Language       :  Malayalam   

Time               : 200 minutes 38                                             Seconds.


Rating             : 3.75 / 5 


Saleem P.Chacko

CpK DesK.


അല്ലു അർജുൻ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ആക്ഷൻ ഡ്രാമ ചിത്രം " Pushpa 2 : The Rise "തെലുങ്ക് , ഹിന്ദി , തമിഴ് , കന്നഡ,മലയാളംഭാഷകളിലായി 12,000 സ്ക്രിനുകളിൽ റിലീസ് ചെയ്തു. ബി.സുകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 


ചുവന്ന ചന്ദനക്കടത്ത് വ്യാപാരത്തിൽ ആധിപത്യംസ്ഥാപിക്കുന്ന മുല്ലേരി പുഷ്പരാജിൻ്റെ ജീവിതത്തിലേക്ക് ആവേശ കരമായ  യാത്രയിലേക്ക് പ്രേക്ഷകരെ ഈ സിനിമ എത്തിക്കുന്നു.


അല്ലു അർജുൻ ( മുല്ലേരി പുഷ്പരാജ് ) , മാസ്റ്റർ ധ്രുവൻ ( യുവ പുഷ്പരാജ് ) , രസ്മിക മന്ദാന ( പുഷ്പയുടെ ഭാര്യ ശ്രീവല്ലി ) , ഫഹദ് ഫാസിൽ ( എസ്.പി ഭൻവർ സിംഗ് ഷെഖാവത്ത് ഐ.പി.എസ് ) , ജഗദീഷ് പ്രതാപ് ബണ്ടാരി ( പുഷ്പയുടെ സുഹൃത്ത് കേശവ മൊണ്ടേലു ), ജഗപതി ബാബു ( കൊഗതം വീര പ്രതാപൻ ) , സുനിൽ ( മംഗളം ശ്രീനു ) , അനസൂയ ഭരദ്വാജ് (മംഗളം ശ്രീനുവിൻ്റെ ഭാര്യ ദാക്ഷായണി) , രമേശ് എം.പി ( സിദ്ധിപ്പ നായിഡു ) , അജയ് ഘോഷ് ( കൊണ്ടാ റെഡ്ഡി ) , ധനഞ്ജയ ( ജാലി റെഡ്ഡി ) , അജയ് ( മൊല്ലോടി മോഹൻരാജ് ) , ശ്രീകേജ് ( മൊല്ലോടി ധർമ്മ രാജ് ) , മൈം ഗോപി ( ചെന്നൈ മുരുകൻ ) , ബ്രഹ്മാജി ( സബ്ബ് ഇൻസ്പെക്ടർ കുപ്പരാജ്  ) , കൽപ്പലത ( പുഷ്പയുടെ അമ്മ പാർവ്വതമ്മ ) , ദയാനന്ദ് റെഡ്ഡി ( ശ്രീവല്ലിയുടെ പിതാവ് ) , ശ്രീലീല ( ഐറ്റം ഡാൻസർ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .  സത്യ , താരക് പൊന്നപ്പ , സൗരഭ് സച്ദേവ , ആദിത്യ മേനോൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


മൈത്രി മൂവി മേക്കേഴ്സിൻ്റെ ബാനറിൽ 500 കോടി മുതൽമുടക്കുള്ള ഈ ചിത്രം  നവീൻ  യേർനേനിയും യല മഞ്ചിലി രവിശങ്കറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സംഭാഷണം : ശ്രീകാന്ത് വിസ , ഛായാഗ്രഹണം :മിറെസ്ലോ ക്യൂബ ബ്രോസെക്, എഡിറ്റിംഗ് നവീൻ നൂൽ , സംഗീതം & പശ്ചാത്തല സംഗീതം  ദേവിശ്രീ പ്രസാദ്, ഗാനരചന സിജു തുറവൂർ , ശബ്ദലേഖനം റസൂൽ പൂക്കൂട്ടി , അഡിഷണൽ പശ്ചാത്തല സംഗീതം സാം സി. എസ്. ഒരുക്കുന്നു  . പ്രൊഡക്ഷൻ ഡിസൈനർ : എസ്. രാമക്യഷ്ണ - മോണിക്ക   നിഗോത്രേ , മാർക്കറ്റിംഗ് ഹെഡ് : ശരത്ചന്ദ്ര നായിഡു , പി. ആർ. ഓ : ഏലുരു ശ്രീനു ,മാധുരി മധു , മാർക്കിറ്റിംഗ് : ഫസ്റ്റ് ഷോ തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ .ശ്രേയ ഘോഷാൽ, നകാഷ് അസീസ് , ദീപക് ബ്ലു എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .   E4 എൻ്റെർടെയ്ൻമെൻ്റ്സാണ് കേരളത്തിലെ തിയേറ്ററുകളിൽ ഈ ചിത്രം എത്തിച്ചിരിക്കുന്നത് . 


2021 ഡിസംബർ 17ന് റിലീസ് ചെയ്ത് വൻവിജയം നേടിയ " Pushpa : The Rise " എന്ന സിനിമയുടെ രണ്ടാം പതിപ്പാണിത് . പുഷ്പ: ദ റൈസ് ആദ്യഭാഗത്തിന് രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര അവാർഡുകളും ലഭിച്ചിരുന്നു.


അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ തികച്ചും പുതിയൊരു കാഴ്ചയുടെ വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുന്നു. അല്ലു അർജുൻ എന്ന നടനെ എങ്ങനെ ഉപയോഗിക്കാമെന്ന് സംവിധായകൻ സുകുമാർ വീണ്ടും തെളിയിച്ചു. സാമൂഹിക അഭിപ്രായങ്ങളാൽ സമ്പന്നമായ ഒരു സിനിമയാണ് പുഷ്പ 2 : ദി റൂൾ . വൈകാരികത , ആക്ഷൻ , ഗുഡാലോചന എന്നിവ ചേർത്ത് മികച്ച ഒരു സിനിമാറ്റിക് അനുഭവം സൃഷ്ടിച്ചിരിക്കുന്നു . ഇതോടൊപ്പം വികാരാധീനമായ വികാരങ്ങളും സിനിമയുടെ ഭാഗമായുണ്ട് .


അല്ലു അർജുൻ്റെ അഭിനയം ഗംഭീരം . മികച്ച എൻ്റെർടെയ്നർ ,സുകുമാറിൻ്റെ കരുത്തുറ്റ സംവിധാനം . മികച്ച ട്വിസ്റ്റുകളും ആക്ഷനും സിനിമയ്ക്ക് മാറ്റ് കൂട്ടി. എഡിറ്റിംഗ് , പശ്ചാത്തല സംഗീതം ശ്രദ്ധേയം . ഇന്ത്യയിലെ മികച്ച നടൻമാരിൽ ഒരാളായി അല്ലു അർജുൻ വീണ്ടും അരങ്ങ് തകർക്കുന്നു  . ഫഫദ് ഫാസിൽ തൻ്റെ വേഷം മനോഹരമാക്കി .


അല്ലു അർജുന്റെ താണ്ഡവം.


ഒരു പക്കാ അല്ലു ഷോയാണ് ഈ സിനിമ . ഒന്നാം ഭാഗത്തിനും മുകളിൽ തന്നെയാണ് രണ്ടാം ഭാഗവും .ബൻവർ സിംഗ് ശിഖാവതും പുഷ്പയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ എല്ലാം തിയേററിൽ പ്രേക്ഷകർ ഏറ്റുവാങ്ങി.  ആക്ഷൻ സീൻസ് എല്ലാം കിടിലൻ ആയിരുന്നു. അഭിനയത്തിൽ  അല്ലു അർജുൻ തന്നെയാണ് ഹൈലൈറ്റ്. ഫഹദും വന്ന സീനുകൾ എല്ലാം നന്നായി സ്കോർ ചെയ്തു . രശ്മിക അടക്കമുള്ളവരും കൊള്ളാം. പുഷ്പ  മൂന്നാം ഭാഗത്തിന് വേണ്ടി നിർത്തിയ സീനും കൊള്ളാം . വില്ലൻ  ആരായിരിക്കും? 


ആകെയുള്ള പോരായ്മ സമയ ദൈർഘ്യമാണ് .പുഷ്പ 2 : ദി റൂൾ : പക്കാ  തിയേറ്റർ എക്സ്പീരിയൻസ് .


മറ്റൊന്നും പറയാനില്ല.....


" UNMISSABLE "


No comments:

Powered by Blogger.