പ്രശസ്ത നടൻ മേഘനാഥൻ അന്തരിച്ചു.
നടന്‍ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ .
1983 ൽ ആസ്ത്രം എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. പഞ്ചാഗ്നി, ചെങ്കോൽ, ചമയം ,ഈ പുഴയും കടന്ന് ,ഒരു മറവത്തൂർ കനവ് ,തച്ചിലേടത്ത് ചുണ്ടൻ ,വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഉത്തമൻ ,താന്തോന്നി ,സൺഡേ ഹോളിഡേ ,തുടങ്ങിയവ ചിത്രങ്ങളിൽ അഭിനയിച്ചു.
ഈ അടുത്ത് ഇറങ്ങിയ സമാധാന പുസ്തകം ആയിരുന്നു അവസാന ചിത്രം.പഞ്ചാഗ്നിയിലൂടെ ഹരിഹരൻ പരിചയപ്പെടുത്തിയ പ്രതിഭ.അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്..
ഭരത് ബാലൻ കെ നായരുടെയും ശാരദ അമ്മയുടെയും മകനാണ് .സംസ്കാരം ഷൊർണ്ണൂരിലുള്ള വാടാനം കുറുശ്ശി വീട്ടിൽ വെച്ച് 2 മണിക്ക് നടക്കും.
ഭാര്യ : സുസ്മിത, മകൾ : പാർവതി.
No comments: