മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലേക്ക് " സൂക്ഷ്മദർശിനി " .

 




Director         :  M.C  Jithin 


Genre            :  Family Thriller 


Platform       : Theatre.


Language      : Malayalam 


Time              : 143 minutes 

                         23 Seconds


Rating            : 4 / 5 


Saleem P.Chacko

CpK DesK.


ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം.സി. ജിതിൻ സംവിധാനം ചെയ്ത ചിത്രമാണ് "സൂക്ഷ്മദർശിനി " .


അയൽവാസികളായ പ്രിയദർശിനി ( നസ്രിയ ) , മാനുവൽ ( ബേസിൽ ജോസഫ് ) എന്നി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംശയത്തിൻ്റെ നിഴലിലൂടെ സിനിമയുടെ പ്രമേയം നിങ്ങുബോൾ പ്രിയദർശിനി കുറ്റാ ന്വേഷണത്തിലേക്ക് വഴിമാറുന്നു . ഒറ്റനോട്ടത്തിൽ കാര്യങ്ങൾ മനസിലാക്കാനും ആഴത്തിൽ ചിന്തിച്ച് വിശകലനം ചെയ്യാനും അവൾക്ക് അറിയാം . ആ സ്വഭാവം തന്നെയാണ്അയൽവീട്ടിലെഅസ്വഭാവികതയിലേക്ക്പ്രിയദർശിനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.



ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്, എ.വി.എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ.വി. അനൂപ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.സംവിധായകൻ എം.സി. ജിതിൻ, അതുൽ രാമചന്ദ്രൻ എന്നിവരുടെ കഥക്ക് എം.സി. ജിതിൻ, അതുൽ രാമചന്ദ്രൻ, ലിബിൻ ടി ബി എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ച ചിത്രത്തിനായ് സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. 


ഇടവേളക്ക് ശേഷം മലയാളത്തിൽ നായികയായി നസ്രിയ വീണ്ടും എത്തുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോൽ, സിദ്ധാർഥ് ഭരതൻ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, കോട്ടയം രമേഷ്, ഗോപൻ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാർ, ജയ കുറുപ്പ്, മുസ്കാൻ ബിസാരിയ, അഭർണ റാം, അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ് , മിർസ ഫാത്തിയ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ് ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം:ശരൺവേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ,സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പോസ്റ്റർ ഡിസൈൻ: പവിശങ്കർ,ചീഫ്അസോസിയേറ്റ്:രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് അലി, ക്രിയേറ്റീവ് കോൺട്രിബൂഷൻ : ഹാഷിർ തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ .


മാനുവേൽ എന്ന കഥാപാത്രത്തിൻ്റെ അമ്മയായി വേഷമിടുന്ന മനോഹരി ജോയിയാണ് സിനിമയുടെ ഹൈലൈറ്റ്.നസ്രിയപ്രിയദർശിനിയെ ഗംഭീരമാക്കി . ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്ത റോളാണ് മാനുവേൽ. ശരൺ വേലായുധൻ്റെ ക്ലീൻ വിഷ്യൽസ് മറ്റൊരു ആകർഷണമാണ്. പ്രിയ ദർശിനിയുടെ സൂക്ഷമദർശനമാണ് ഈ ചിത്രം . 2018ൽ പുറത്തിറങ്ങിയ " നോൺസെൻസ് " എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം എം.സി. ജിതിൻ കുറിച്ചെങ്കിലും ആ സിനിമ വേണ്ടത്ര ശ്രദ്ധിച്ചില്ല . രണ്ടാം വരവ് ശക്തമായ തിരിച്ച് വരവ് ഈ ചിത്രത്തിലൂടെ എം.സി. ജിതിൻ നടത്തിയിരിക്കുന്നു. എല്ലാത്തരം പ്രേക്ഷകർക്കും കാണാൻ പറ്റിയ എക്കാലത്തെയുംമികച്ചത്രില്ലറുകളിലേക്ക് എണ്ണപ്പെടേണ്ട ചിത്രമാണിത് .

No comments:

Powered by Blogger.