എല്ലാം സംരക്ഷിക്കുന്നവൻ്റെ സംരക്ഷകരയായി പെരുമാറുന്ന മതമൗലിക വാദികളെ പരിഹസിക്കുന്ന മതവിമർശനമാണ് " ടർക്കിഷ് തർക്കം " ലക്ഷ്യമിടുന്നത് .
Director : Navaz Suleiman
Genre : Thriller
Platform : Theatre.
Language : Malayalam
Time : 108 minutes 23 Seconds
Rating : 3 / 5
Saleem P.Chacko
CpK DesK.
സണ്ണി വെയ്ൻ,ലുക്മാൻ അവറാൻ എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി നവാസ് സുലൈമാൻതിരക്കഥയെഴുതി സംവിധാനം ചെയ്ത " ടർക്കിഷ് തർക്കം "തിയേറ്ററുകളിൽ എത്തി .
ലുക്ക്മാൻ അവറാൻ ( മാസിൻ ) , സണ്ണി വെയ്ൻ ( സർക്കിൾ ഇൻസ്പെക്ടർ രൂപേഷ് ) , ജയശ്രീ ശിവദാസ് ( മിൻഹ ) , സുജിത് ശങ്കർ ( ചേനപ്പാടി ) , ജോളി ചിറയത്ത് ( ഡോക്ടർ) , കലേഷ് കണ്ണാട്ട് ( പടപ്പൻ നാസർ ) , കുമാർ സേതു ( ഓഡാ ) , തൊമ്മൻ മക്കുവ ( ഷുക്കൂൾ ) , അസീം ജമാൽ ( ഉസ്താദ് ) , ജയൻ ചേർത്തല ( മറു ദാനി ) , ഹരിശ്രീ അശോകൻ ( സുലൈമാൻ ) ഇവരോടൊപ്പം അനഹ നാരായണൻ , അമീന നീജം , ഡയാന ഹമീദ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു
ബിഗ് പിക്ച്ചേഴ്സിന്റെ ബാനറിൾ നാദിർ ഖാലിദ്,അഡ്വ. പ്രദീപ് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുൽ റഹീം നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ, കൾച്ചർ ഹൂഡ് എന്നിവരുടെ വരികൾക്ക് ഇഫ്തി സംഗീതം പകരുന്നു.ദാന റാസിക്, ഹെഷാo,കൾച്ചർ ഹൂഡ് എന്നിവരാണ് ഗാനങ്ങളാലപിക്കുന്നത്.എഡിറ്റിംഗ്-നൗഫൽ അബ്ദുള്ള.പ്രോഡക്ഷൻ കൺട്രോളർ-ജിനു പി കെ,ആർട്ട്-ജയൻ കോസ്റ്റ്യൂംസ്-മഞ്ജു രാധാ കൃഷ്ണൻ,മേക്കപ്പ്-രഞ്ജിത്ത് സ്റ്റിൽസ്-അനീഷ് അലോഷ്യസ്തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
സസ്പെൻസും നാടകീയതയും നിറഞ്ഞ പ്രമേയം . മികച്ച കഥ . മികച്ച കുടുംബ വിഷയമാണ് സിനിമയുടെ പ്രമേയം .ഇതൊരു ഫാൻ്റസി സിനിമ അല്ലെങ്കിലുംഎല്ലാംസംരക്ഷിക്കുന്നവൻ്റെ സംരക്ഷകരയായി പെരുമാറുന്ന മതമൗലികവാദികളെ പരിഹസിക്കുന്ന മതവിമർശനമാണ് ഈ സിനിമ ലക്ഷ്യമിടുന്നത് .
മതനിയമ പുസ്തകം പാലിച്ചാൽ ആളുകൾക്ക് സ്വർഗ്ഗത്തിൽ എന്ത് ലഭിക്കുമെന്നും ഇല്ലെങ്കിൽ അവർ അനുഭവിക്കേണ്ടിവരുമെന്നും പറയുന്ന ഭ്രമാത്മക മതനേതാക്കളുടെ പ്രസംഗങ്ങൾ ശ്രദ്ധേയം . ടർക്കിഷ് തർക്കം യഥാർത്ഥത്തിൽട്രോളിംഗിൻ്റെ സിനിമപതിപ്പ് മാത്രമാണ് .
No comments: