കമൽ കുപ്ലേരി സ്വതന്ത്ര സംവിധായകനാകുന്നു. നിർമ്മാണം: ഗിരീഷ് കുന്നുമ്മൽ.
കമൽ കുപ്ലേരി സ്വതന്ത്ര സംവിധായകനാകുന്നു. നിർമ്മാണം: ഗിരീഷ് കുന്നുമ്മൽ.
പ്രശസ്ത സംവിധായകനായ മോഹൻ കുപ്ലേരിയുടെ സഹോദരനും,നിരവധി സംവിധായകരുടെസഹസംവിധായകനുമായ കമൽ കുപ്ലേരി രചനയും സംവിധാനവും നിർവഹിക്കുന്നചിത്രം ശ്രീമുകാംബികകമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ നിർമ്മിക്കുന്നു.
ഏറെ വ്യത്യസ്തമായകഥാപശ്ചാത്തലം പ്രമേയമായുള്ള ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോണും ജനുവരി അവസാനവാരം കൊച്ചിയിലെ ലാൽ മീഡിയ സ്റ്റുഡിയോയിൽ നടക്കും. പ്രശസ്ത താരങ്ങളോടൊപ്പംതെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കാസർകോടും,പളനിയിലും ആയി ഫെബ്രുവരിയിൽ നടക്കും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശശീന്ദ്രൻ നായർ,ഗാനങ്ങൾ പ്രമോദ് കാപ്പാട്,സംഗീതംഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ,ബിജിഎം മോഹൻ സിത്താര ഡി ഓ പി വി കെ പ്രദീപ്, എഡിറ്റിംഗ് രഞ്ജൻഎബ്രഹാം, സ്റ്റിൽസ് ജിതേഷ് സി ആദിത്യ, മേക്കപ്പ് ഓ മോഹൻ, കലാസംവിധാനം സുരേഷ് ഇരുളം, വസ്ത്രാലങ്കാരം കുമാർ എടപ്പാൾ,സൗണ്ട് ഡിസൈൻ ബിനൂപ് സഹദേവൻ, സ്റ്റുഡിയോ ലാൽ മീഡിയ, പി ആർ ഓ എ എസ് ദിനേശ്, പ്രൊജക്റ്റ് ഡിസൈനർ കെ മോഹൻ( സെവൻ ആർട്സ് ) തുടങ്ങിയവരാണ് അണിയറശിൽപ്പികൾ .
No comments: