ദർശന രാജേന്ദൻ as കുഞ്ഞുമോൾ in " റൈഫിൾ ക്ലബ് " .


ദർശന രാജേന്ദൻ as കുഞ്ഞുമോൾ in " റൈഫിൾ ക്ലബ് " .


ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്,ദർശന രാജേന്ദ്രൻ എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി ആഷിഖ് അബുഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ''റൈഫിൾ ക്ലബ്''എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി.


ദർശന രാജേന്ദ്രൻ അവതരിപ്പിക്കുന്ന കുഞ്ഞുമോൾ എന്നകഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.ഡിസംബർ പതിനേഴിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ഹനുമാൻ കൈന്റ്, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ ,പരിമൾ ഷായിസ്,കിരൺപീതാംബരൻ , റാഫി, പ്രശാന്ത് മുരളി,  രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.


ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ''റൈഫിൾ ക്ലബ്'' എന്ന ചിത്രത്തിലൂടെ അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു.ദിലീഷ് നായർ, ശ്യാം പുഷ്കരൻ,സുഹാസ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണം ഒരുക്കുന്നു. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും റൈഫിൾ ക്ലബ്ബി'നുണ്ട്.


ഗാനരചന-വിനായ്ക് ശശികുമാർ, സംഗീതം-റെക്സ് വിജയൻ,എഡിറ്റർ-വി സാജൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ-അബിദ് അബു, അഗസ്റ്റിൻ ജോർജ്ജ്,പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ ഡിസൈനർ-അജയൻ ചാലിശ്ശേരി,മേക്കപ്പ്-റോണക്സ് സേവ്യർ,വസ്ത്രാലങ്കാരം-മഷർ ഹംസ,സ്റ്റിൽസ്- അർജ്ജുൻ കല്ലിങ്കൽ, പരസ്യകല-ഓൾഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹരിഷ് തൈക്കേപ്പാട്ട്,ബിപിൻ രവീന്ദ്രൻ, സംഘട്ടനം-സുപ്രീം സുന്ദർ, വിഎഫ്എക്സ്-അനീഷ് കുട്ടി, സൗണ്ട് ഡിസൈൻ-നിക്സൺ ജോർജ്ജ്, സൗണ്ട് മിക്സിംങ്-ഡാൻ ജോസ്. പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.