അല്ലു അർജുൻ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ആക്ഷൻ ഡ്രാമ ചിത്രം " Pushpa 2 : The Rise " ഡിസംബർ അഞ്ചിന് വിവിധ ഭാഷകളിൽ തിയേറ്ററുകളിൽ എത്തും .
അല്ലു അർജുൻ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ആക്ഷൻ ഡ്രാമ ചിത്രം " Pushpa 2 : The Rise " ഡിസംബർ അഞ്ചിന് വിവിധ ഭാഷകളിൽ തിയേറ്ററുകളിൽ എത്തും .
500 കോടിരൂപ മുതൽ മുടക്കുള്ള ഈ ചിത്രം സുകുമാർ സംവിധാനം ചെയ്യുന്നു . മൈത്രി മൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവിൻ യേർനേനിയും യല മഞ്ചിലി രവിശങ്കറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
എസ്. പി ഭൻവർ സിംഗ് ഷെഖാവത് ഐ.പി.എസായി ഫഹദ് ഫാസിൽ വേഷമിടുന്ന ഈ ചിത്രത്തിൽ രസ്മിക മന്ദാന , ജഗദീഷ് പ്രതാപ് ബണ്ടാരി , ജഗപതി ബാബു , പ്രകാശ് രാജ് , സുനിൽ അനയൂയ ഭരദ്വാജ് , രമേശ് എം.പി , അജയ് ഘോഷ് , ധനഞ്ജയ , ഷൺമുഖം , അജയ് , ശ്രീതേജ് , മൈം ഗോപി , ബ്രഹ്മാജി , കൽപ്പലത എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
സംഭാഷണം : ശ്രീകാന്ത് വിസ , ഛായാഗ്രഹണം : Miroslaw Kuba Brozek , എഡിറ്റിംഗ് നവീൻ നൂൽ , സംഗീതം ദേവിശ്രീ പ്രസാദ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .ശ്രേയ ഘോഷാൽ, നകാഷ് അസീസ് , ദീപക് ബ്ലു എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് . E4 എൻ്റെർടെയ്ൻമെൻ്റ്സാണ് കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം എത്തിക്കുന്നത് .തെലുങ്ക് , ഹിന്ദി , തമിഴ് , കന്നഡ, ബംഗാളി ,മലയാളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും .
സലിം പി. ചാക്കോ
No comments: