കറുപ്പിന്റെ കഥ പറഞ്ഞ് "ഇരുനിറം" ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു .


 

കറുപ്പിന്റെ കഥ പറഞ്ഞ് "ഇരുനിറം" ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു .


മാളോല പ്രൊഡക്ഷൻസ്ന്റെ ബാനറിൽ സിജി മാളോല നിർമിച്ച് വിഷ്ണു കെ. മോഹന്റെ തിരക്കഥയിൽ ജിന്റോ തോമസ് സംവിധാനം ചെയ്യുന്ന ഇരുനിറം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു .


ലിജോ ജോസ് പെല്ലിശ്ശേരി, ഇന്ദ്രൻസ് എന്നിവരുടെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത് . മികച്ച ബാലതാര ത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി  വേട്ടയ്യൻ എന്ന രജനികാന്ത് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച  തന്മയ സോളും,നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രങ്ങൾ ചെയ്ത ദിനീഷ്. പിയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


നിഷ സാരഗ്, ജിയോ ബേബി, കബനി സൈറ, പ്രദീപ്‌ ബാലൻ, പോൾ ഡി ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു 


കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് പൂർത്തീകരിച്ചത്.റെജി ജോസഫ് ഛായാഗ്രഹണവും പ്രഹ്‌ളാദ് പുത്തഞ്ചേരി എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. അർജുൻ അമ്പ, ഷംസുദ്ധീൻ കുട്ടോത്ത് എന്നിവരുടെ വരികൾക്ക് സാന്റിയാണ് സംഗീതം ഒരുക്കുന്നത്. 


പ്രൊഡക്ഷൻ ഡിസൈനർ സിജോ മാളോല, ആർട്ട്‌  ബിജു ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ അരുൺ ടി ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർസ് ലിജിൻ കെ ഈപ്പൻ, അസോസിയേറ്റ് ഡയറക്ടർ സിറാജ് പേരാമ്പ്ര തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .

No comments:

Powered by Blogger.