തലൈവരുടെ നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് " വേട്ടയൻ " .




Director: 

T.G Ghanavel .


Genre :

Action Drama.


Platform :  

Theatre.


Language : 

Tamil.


Time :

163 Minutes 22 minutes 


Rating : 

3.75 /  5


Saleem P. Chacko 

CpK DesK .


സൂപ്പർസ്റ്റാർ രജനികാന്ത് ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന " വെട്ടിയൻ " വിവിധ ഭാഷകളിൽ  തിയേറ്ററുകളിൽ എത്തി. ടി.ജെ ഞ്ജാനവേൽ ഈ ചിത്രം സംവിധാനം ചെയ്യുന്നു.


സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ഈ സിനിമ മുന്നോട്ട് വെയ്ക്കുന്നത് . എൻകൗണ്ടർ കൊലപാതകങ്ങളുടെപശ്ചാത്തലത്തിൽ ഒരു എസ്. പി യുടെ കഥയാണ് ഈ സിനിമ . കന്യാകുമാരി ജില്ലയിലെ എസ്.പിയായ രജനികാന്തിൻ്റെ കഥാപാത്രത്തിലുടെയാണ് സിനിമയുടെ തുടക്കം . ക്രിമനലുകളെ എൻകൗണ്ടർ ചെയ്യുന്ന പോലീസ് ഓഫീസറാണ്അദ്ദേഹം.അദ്ദേഹത്തിനൊപ്പം ബാറ്ററി എന്ന് വിളിക്കുന്ന പാട്രിക്കും ഇപ്പോഴുമുണ്ട് . തൻ്റെ എൻ കൗണ്ടർസംബന്ധിച്ചന്യായികരണങ്ങൾ തെറ്റുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം .


രജനികാന്ത് ( എസ്.പി അതിയൻ  ഐ.പി.എസ് )  , അമിതാഭ് ബച്ചൻ ( ജഡ്ജ്  സത്യദേവ് പാണ്ഡെ ) , ഫഹദ് ഫാസിൽ ( പാട്രിക് ) , റാണ ദഗ്ഗുബതി ( നടരാജൻ) , മഞ്ജു വാര്യർ ( താര) , റിതിക സിംഗ് ( എ.എസ്. പി രൂപ ) , ദുഷാര വിജയൻ ( ശരണ്യ ) , രോഹിണി ( നസീമ ) , രമേശ് ( ഡി.ജി.പി ഡി. ശ്രീനിവാസൻ റാവു ) , കിഷോർ ( എസ്.പി ഹരീഷ് കുമാർ ),സാബുമോൻ  ( അബ്ദുസമദ് ) , അഭിരാമി ( ശ്വേത ) , ഷാജി ഷെൻ ( ചെന്നൈ പോലീസ് കമ്മീഷണർ), അലൻസിയർ ലേ ലോപ്പസ് ( ജഡ്ജി )എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .  രമേഷ് തിലക് , രക്ഷൻ ,ജി.എം സുന്ദർ , സുപ്രീത്റെഡ്ഡിഎന്നിവരോടൊപ്പം സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ " മനസിലായോ .... " ഗാനത്തിലും അഭിനയിക്കുന്നു.




ടി. ജെ ഞ്ജാനവേൽ , ബി. കീരുതിക  എന്നിവർ രചനയും , എസ്.ആർ.കതിർ ഛായാഗ്രഹണവും , ഫിലോമിൻ രാജ് എഡിറ്റിംഗും , അനിരുദ്ധ് രവിചന്ദർ സംഗീതവും ,ഷുബ , സൂപ്പർ സുബു , വിഷ്ണു എടവൻ , അറിവ് എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു. ഷുബ , മലേഷ്യ വാസുദേവൻ , യുഗേന്ദ്രൻ, അനിരുദ്ധ് രവിചന്ദർ , ദീപ്തി സുരേഷ് , സിദ്ധാർത്ഥ് ബസ്രൂർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് . കേരള 


കൂട്ടത്തിൽ ഒരുത്തൻ ( 2017 ) , ജയ് ഭീം ( 2021 ) എന്നി ചിത്രങ്ങൾ ടി.ജെ ഞ്ജാന വേലാണ് സംവിധാനം ചെയ്തത് . രജനികാന്തിൻ്റെ 170 -മത് ചിത്രമാണിത് തിരുവനന്തപുരം, ചെന്നൈ, മുംബൈ, തിരുനെൽവേലി,ഹൈദരാബാദ്എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത് .


160 കോടി മുതൽ മുടക്കി ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബ്ബാസ്കരൻ അല്ലിരാജ നിർമ്മിക്കുന്ന ചിത്രമാണിത്. റെഡ് ജയൻ്റ് മൂവിസാണ് പ്രധാന വിതരണക്കാർ . കേരളത്തിലെ തിയേറ്ററുകളിൽ ശ്രീഗോകുലം മൂവിസാണ് ഈ ചിത്രം വിതരണം  ചെയ്തിരിക്കുന്നത് .


രജനിയുടെ ആക്ഷൻ , മാസ് എന്നിവയിൽ ഒരു പുതമയുമില്ല . ജ്യൂഡിഷ്യൽ ഓഫിസറുടെ വേഷത്തിൽ അമിതാബ് ബച്ചൻ തിളങ്ങി . ഫഹദ് ഫാസിലിൻ്റെ വ്യത്യസ്ത വേഷം ശ്രദ്ധേയം. മഞ്ജു വാര്യർ, ദുഷാര വിജയൻ , റിതിക സിംഗ് എന്നിവരും തിളങ്ങി ." മനസിലായോ ..... " എന്ന ഗാനമാണ് സിനിമയുടെ  ഹൈലൈറ്റ് .


വ്യക്തമായ രാഷ്ട്രീയം ചർച്ച ചെയ്യുന്ന സിനിമ . പുതുമകൾ ഒന്നും ഇല്ല എന്ന് തന്നെ പറയാം . പതുക്കെ കഥ പറയുന്ന രീതിയാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത് . " ജയിലർ " സിനിമയുമായി താരതമ്യം ചെയ്യാൻ കഴിയില്ല . ക്ലൈമാക്സിൽ " എൻകൗണ്ടറിനെ " തള്ളി. " പോലീസ് ഒരിക്കലും വേട്ടക്കാരനല്ല സംരക്ഷകനാണ് എന്ന സന്ദേശമാണ് " സിനിമ നൽകുന്നത് .


*  സൂര്യയോടുള്ള നന്ദി പ്രകടനത്തിൻ്റെ ഭാഗമായി സംവിധായകൻ ഞ്ജാനവേൽ  ടൈറ്റിൽ കാർഡിൽ നന്ദി  രേഖപ്പെടുത്തിയിട്ടുണ്ട് .



No comments:

Powered by Blogger.