ചിരിക്കൊപ്പം ഗൗരവമുള്ള സാമൂഹ്യവിഷയങ്ങളുമായി " പൊറാട്ട് നാടകം " .



Director: 

Noushad Saffron 


Genre :

Satire


Platform : 

Theatre  


Language : 

Malayalam 


Time :

124 minutes 44 Seconds.


Rating : 

3 /  5


Saleem P. Chacko 

CpK DesK .


നവാഗതനായ നൗഷാദ് സാഫ്റോൺ സംവിധാനം ചെയ്ത ചിത്രമാണ്  " പൊറാട്ട്നാടകം " .


വടക്കൻ കേരളത്തിൽ കർണാടക അതിർത്തിയോടുള്ള ഗോപാലപുര ഗ്രാമവും , അവിടെ ലൈറ്റ് ആൻ്റ് സൗണ്ട് നടത്തുന്ന  അബുവിന്റെയും കഥയാണ് സിനിമയുടെ പ്രമേയം . ആ ഗ്രാമത്തിൻ്റെ രാഷ്ട്രീയം രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് .ഈ നാടുകളിൽ നിലനിന്നു പോരുന്ന പ്രാചീനകലകളായ കോതാമൂരിയാട്ടം, പൊറാട്ട്നാടകം തുടങ്ങിയ കലാരൂപ ങ്ങളിലൂടെ ഇൻഡ്യയുടെ രാഷ്ടീയ സാമൂഹ്യ സ്ഥിതിഗതികൾ തികച്ചും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു.


സൈജു കുറുപ്പ് ( അബു ) , ധർമ്മജൻ ബോൾഗാട്ടി ( മുരുകൻ ) , ഷൂക്കൂർ വക്കീൽ ( ഗോപാൽജി ) , രാഹുൽ മാധവ് ( കിരൺ ) , രമേഷ് പിഷാരടി ( മൃഗ ഡോക്ടർ ) , സുനിൽ സുഖദ ( കിരണിൻ്റെ അച്ഛൻ ) , സിബി തോമസ് ( പെയിൻ്റ് കരാറുകാരൻ ) , സൂരജ് തേലക്കാട് ( ഇലക്ട്രീഷ്യൻ ) ,   ചിത്ര ഷേണായ് ( കിരണിൻ്റെ അമ്മ ) , ഐശ്വര്യ മിഥുൻ കോറോത്ത് ( അബുവിൻ്റെ ഭാര്യ ) , ബാബു അന്നൂർ ( മാക്സി മാമൻ ) , ജിജിന രാധാകൃഷ്ണൻ ( തനു ) , ചിത്രനായർ ( മുരുകൻ്റെ ഭാര്യ ), നിർമ്മൽ പാലാഴി രാഹുൽ രാജ് , ഗീതി സംഗീത, സീനു ശമുവേൽ പത്തനംതിട്ട , സുമയ്യ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


എമിറേറ്റ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിജയൻ പള്ളിക്കര ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു. കോ പ്രൊഡ്യൂസർ  ഗായത്രി വിജയൻ.  എക്സിക്കുട്ടീവ് പ്രൊഡ്യൂസർ  നാസർ വേങ്ങര .മോഹൻലാൽ, ഈശോ എന്നീ ചിത്രങ്ങളിലൂടെയുംഏറെജനപ്രിയമായ ബഡായി ബംഗ്ളാവ് എന്നപരമ്പരയുടെ രചയിതാവുമായ സുനീഷ് വാരനാടാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് .


ഗാനങ്ങൾ  ബി.കെ. ഹരി നാരായണൻ, ഫൗസിയ അബുബേക്കർ ,സംഗീതം : ഗോപി സുന്ദർ, നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും രാജേഷ് രാജേന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു . കലാ സംവിധാനം സുജിത് രാഘവ്. മേക്കപ്പ് ലിബിൻ മോഹൻകോസ്റ്റ്യും ഡിസൈൻ  സൂര്യ രാജേശ്വരി ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർഅനിൽമാത്യൂസ്പ്രൊഡക്ഷൻ എക്സികുട്ടീവ് : ആൻ്റണി കുട്ടമ്പുഴ നിർമ്മാണ നിർവ്വഹണം : ഷിഹാബ് വെണ്ണല , പി.ആർ.ഓ : വാഴൂർ ജോസ്, സ്റ്റിൽസ് : നിബുലാൽ വടശ്ശേരിക്കര  തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .യശ:ശരീരനായ സംവിധായകൻ സിദ്ദിഖിൻ്റെ ശിഷ്യനാണ് നൗഷാദ് .


പ്രധാന കഥാപാത്രം മണിക്കുട്ടിയെന്ന പശുവാണ് . ഈ കഥാപാത്രം സിനിമയുടെ ഹൈലൈറ്റാണ് . അബുവിൻ്റെയും മണിക്കുട്ടിയുടെയും കഥകൂടിയാണ് ഈ സിനിമ .


സഹകരണ രംഗത്തെ അഴിമതി , ഗോവധ നിരോധനം , ജാതി വിവേചനം, രാഷ്ട്രീയപാർട്ടികളുടെസമൂഹത്തോടുള്ള രീതികൾ ഉൾപ്പടെ എല്ലാം  തിരക്കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയത്തിൻ്റെ പേരിൽ സമൂഹത്തിൽനടക്കുന്നദുരാചാരങ്ങളെ വരച്ച്  കാട്ടുന്ന സിനിമ കൂടിയാണ് " പൊറോട്ട് നാടകം " .


No comments:

Powered by Blogger.