ക്രെഡിറ്റ് സ്കോർ ചിത്രീകരണം പൂർത്തിയായി.




ക്രെഡിറ്റ് സ്കോർ ചിത്രീകരണം പൂർത്തിയായി. 


കന്നഡത്തിലെപ്രമുഖചലച്ചിത്രനിർമ്മാണ സ്ഥാപനമായ  ഇമോഷൻസ്  ഫാക്ടറി ഗ്രൂപ്പ് (ഈ.എഫ്.ജി) യുടെ ബാനറിൽ വിവേക് ശ്രീ കണ്ഠയ്യാ, ആദ്യമായി മലയാളത്തിൽ ' നിർമ്മിക്കുന്ന ചിത്രമാണ് " ക്രെഡിറ്റ് സ്ക്കോർ " . ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി


പ്രശസ്ത സംവിധായകനായ ദീപു കരുണാകരൻ്റെ നേതൃത്ത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ്  ഈ ചിത്രം നിർമ്മിക്കുന്നത്.കെ.എം.ശശിധർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.


ആധുനിക പണമിടപാടുകളുമായി ബന്ധപ്പെട്ട്, സാമ്പത്തികമായ നിരവധി പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്ന ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം. തികഞ്ഞസറ്റയറായിഅവതരിപ്പിക്കുന്ന ഈചിത്രത്തിലെകേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീനാഥ് ഭാസി  സോഹൻ സീനുലാൽ,, ചാന്ദ്നി എന്നിവരാണ്. ഇവർക്കു പുറമേ പ്രമുഖ മലയാളി താരങ്ങളും ഏതാനും കന്നഡ താരങ്ങളും അണിനിരക്കുന്നു.


സംഭാഷണം - അർജുൻ ടി. സത്യൻ.ഛായാഗ്രഹണം: പ്രദീപ് നായർ  എഡിറ്റിംഗ്‌ - സോബിൻ.കെ.സോമൻ കലാസംവിധാനം. - ത്യാഗു തവനൂർ മേക്കപ്പ് - പ്രദീപ് വിതുര, കോസ്റ്റും - ഡിസൈൻ - ബ്യൂസി ബേബി ജോൺ ക്രിയേറ്റീവ് ഹെഡ് - ശരത് വിനായക് . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ശ്രീരാജ് രാജശേഖരൻ.കോ - ഡയറക്ടർ - സാംജി. ആൻ്റെണി ലൈൻ പ്രൊഡ്യൂസർ - ദീപു കരുണാകരൻ.കോ- പ്രൊഡ്യൂസർ വിക്രംശങ്കർ,എക്സിക്യട്ടീവ് - പ്രൊഡ്യൂസർ - ഷാജി ഫ്രാൻസിസ്. പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - വിജയ്.ജി.എസ്. പ്രൊജക്റ്റ് ഡിസൈൻ -  മുരുകൻ.എസ്. വാഴൂർ ജോസ്.

No comments:

Powered by Blogger.