ജില്ലയിൽ നിന്നുള്ള അന്തരിച്ച സിനിമരംഗത്തുള്ള കലാകാരൻമാർക്ക് നവംബർ ഒന്നിന് സ്മരണാഞ്ജലി ആർപ്പിക്കും .



ജില്ലയിൽ നിന്നുള്ള അന്തരിച്ച സിനിമരംഗത്തുള്ളകലാകാരൻമാർക്ക്  നവംബർ ഒന്നിന് സ്മരണാഞ്ജലി ആർപ്പിക്കും .


പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലയിൽ നിന്നുള്ള അന്തരിച്ച സിനിമരംഗത്തുള്ളകലാകാരൻമാർക്ക് ജില്ല രൂപികരണ ദിനമായ നവംബർ ഒന്നിന്  സ്മരണാഞ്ജലി അർപ്പിക്കും .


അടൂർ ഭാസി , എം.ജി .സോമൻ , പ്രതാപചന്ദ്രൻ , കവിയൂർ രേണുക , അടൂർ ഭവാനി ,അടൂർ പങ്കജം , ആറൻമുള പൊന്നമ്മ , തിലകൻ , ക്യാപ്റ്റൻ രാജു , ആയിരൂർ സദാശിവൻ , കെ.ജി ജോർജ്ജ്, പി. അയ്യനേത്ത്, ഗാന്ധിമതി ബാലൻ, കോന്നിയൂർ ദാസ്,  കവിയൂർ പൊന്നമ്മ, എം. നിസാം നൂർമഹൽ എന്നിവരെയാണ് സ്മരിക്കുന്നത് .


നവംബർ ഒന്ന് വെള്ളിയാഴ്ച രാവിലെ 10.30ന് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് സ്മരണാഞ്ജലി സംഘടിപ്പിക്കുന്നത് . 


ജില്ലയിലെ സാമൂഹ്യ, സാംസ്കാരിക , രാഷ്ട്രീയ , സിനിമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോയും , ജനറൽ കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു .

No comments:

Powered by Blogger.