" പ്ലാൻ-എ " ടൈറ്റിൽ പോസ്റ്റർ നടൻ ശ്രീനിവാസൻ പ്രകാശനം ചെയ്തു.


 

" പ്ലാൻ-എ " ടൈറ്റിൽ പോസ്റ്റർ നടൻ ശ്രീനിവാസൻ പ്രകാശനം ചെയ്തു. 


ബാല,ഷൈൻ ടോം ചാക്കോ,മുന്ന എന്നിവരെ പ്രധാന കഥാപാത്ര ങ്ങളാക്കി ജയൻ കോട്ടയ്ക്കൽ സംവിധാനം ചെയ്യുന്ന" പ്ലാൻ-എ "എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എറണാകുളം ഇടപ്പള്ളി ഹൈവേ ഗാർഡൻ ഹോട്ടലിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ പ്രശസ്ത നടൻ ശ്രീനിവാസൻ പ്രകാശനം ചെയ്തു.


ഐ ഇന്റർനാഷണലിന്റെ ബാനറിൽ ഡോക്ടർ എസ് രാജേഷ് കുമാർ ,ഹരിദാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു.


പ്രസന്നൻ ഒളതല തിരക്കഥ സംഭാഷണമെഴുതുന്നു. കെ ആർ മുരളീധരൻ, വർഗീസ് തകഴി, വിവേക് മുഴക്കുന്ന് എന്നിവർ എഴുതിയ വരികൾക്ക് ഷാജി സുകുമാരൻ,കെ സനൻ നായർ എന്നിവർ സംഗീതം പകരുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജു എസ് നായർ, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് കാരന്തൂർ,കല-ത്യാഗു തവനൂർ, മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, കോസ്റ്റ്യൂംസ്-ഗാഥ-ഫിലോ,സ്റ്റിൽസ്-അൻവർ പട്ടാമ്പി, മീഡിയ പ്രമോഷൻ-ശബരി,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.