വേറിട്ട പ്രണയം , ത്രില്ലർ ഘടകങ്ങളുടെ സംയോജനമാണ് " കൂൺ " . സംവിധാന രംഗത്ത് പ്രശാന്ത് ബി. മോളിക്കൽ പുത്തൻ വാഗ്ദാനം .




Director: 

Prasanth B. Molickal   


Genre :

Thriller 


Platform : 

Theatre  


Language : 

Malayalam 


Time :

91 minutes 6 Seconds.


Rating : 

3.75 /  5


Saleem P. Chacko 

CpK DesK .


നവാഗതനായ പ്രശാന്ത് ബി. മോളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്  " കൂൺ " .


മഹാമാരി ഉയർത്തിയ വെല്ലു വെളികൾക്കിടയിലാണ് റൊമാന്റിക് ത്രില്ലർ ഗണത്തിലുള്ള " കൂൺ " സിനിമയുടെ കഥ നടക്കുന്നത് . പ്രണയത്തിന് സ്പർശമുള്ള ആകർഷകമായ ത്രില്ലറിൻ്റെ എല്ലാ ഗണങ്ങളും ഈ ചിത്രത്തിനുണ്ട് .


പുതുമുഖങ്ങളായ ലിമൽ ജി. പാടത്ത് , സിതാര വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  യാരാജെസ്ലിൻ, മെറിസ ജോസ്,  അഞ്ചന മരിയ, ഗിരിധർ കൃഷ്ണ, അനിൽ നമ്പ്യാർ, സുനിൽ സി. പി പത്തനംതിട്ട  , ചിത്രാ പ്രശാന്ത്, എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .  അന്തരിച്ച നായിക ലക്ഷ്മിക സജീവൻ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്.


ഗോൾഡൻ ട്രംപെറ്റ് എന്റർടൈൻ മെന്റ്സിന്റെ ബാനറിൽ അനിൽകുമാർ നമ്പ്യാർ നിർമ്മിച്ചിരിക്കുന്നു . തിരക്കഥ-അമൽ മോഹൻ,. ഛായാഗ്രഹണം- ടോജോ തോമസ്.പ്രൊജക്റ്റ്‌ കോ ഓർഡിനേറ്റർ -കെ.ജെ ഫിലിപ്പ്. കാസ്റ്റിംഗ് ഡയറക്ടർ- ജോൺ ടി ജോർജ്. പ്രോജക്ട് ഡിസൈനർ-വിഷ്ണു ശിവ പ്രദീപ്. ടെക്നിക്കൽ കൺസൾറ്റന്റ് -നിധിൻ മോളിക്കൽ. സംഗീതം, പശ്ചാത്തല സംഗീതം- അജിത് മാത്യു, വരികൾ റ്റിറ്റോ പി തങ്കച്ചൻ.ഗാനങ്ങൾ പാടിയത് ഗൗരി ലക്ഷ്മി, യാസിൻ നിസാർ ,നക്ഷത്ര സന്തോഷ്‌, അഫീദ് ഷാ. പ്രമോസോങ് - എസ് ആർ ജെ സൂരജ്. എഡിറ്റർ-സുനിൽ കൃഷ്ണ, ആർട്ട് ഡയറക്ടർ- സണ്ണി അങ്കമാലി. കോറിയോഗ്രഫി-ബിനീഷ് കുമാർ കൊയിലാണ്ടി. പ്രൊഡക്ഷൻ കൺട്രോളർ-ഹരി വെഞ്ഞാറമ്മൂട്. കോസ്റ്റ്യൂമർ- ദീപു മോൻ സി.എസ്. മേക്കപ്പ്-നിത്യ മേരി. ചീഫ് അസോസിയേറ്റ് ഡയറക്ടർ- റോഷൻ മുഹമ്മദ്, അനന്ദു. സൗണ്ട് ഡിസൈൻ - പ്രശാന്ത് എസ്.പി. സൗണ്ട് റെക്കോർഡിസ്റ്റ് ജോബിൻ ജയൻ. സ്റ്റിൽസ്-പ്രക്ഷോബ് ഈഗിൾ ഐ. കളറിസ്റ്റ്ബിലാൽ.ടൈറ്റിൽഡിസൈനർ-മനു ഡാവിഞ്ചി. പബ്ലിസിറ്റി ഡിസൈൻ- സെബിൻ എബ്രഹാം.പി ആർ ഒ എം കെ ഷെജിൻ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


മികച്ച സിനിമകൾക്ക് അർഹിക്കുന്ന വിജയംതീയറ്ററിൽനേടികൊടുക്കേണ്ടതുണ്ട്. മികച്ച തിരക്കഥയും സംവിധാനവും കൊണ്ട് ഈ ചിത്രം ശ്രദ്ധേയം . ഓ.ടി.ടി യ്ക്ക് വേണ്ടി കാത്തിരിക്കാതെ നല്ല സിനിമകളെ സ്നേഹിക്കുന്നവർ തീർച്ചയായും ഈ ചിത്രം തീയറ്ററിൽ തന്നെ പോയി കാണണം. 




മുഖ്യ കഥാപാത്രങ്ങളായി ആകെ രണ്ടു പേർ , ഒട്ടും ബോറടിപ്പിക്കാതെ പ്രേക്ഷകരെപിടിച്ചിരുത്തി.അപർണ്ണയായി സിത്താര വിജയനും , മാത്യൂ ആയി ലമിൻ ജി. പാടത്തും മികച്ച അഭിനയം കാഴ്ചവെച്ചു .മലയാള സിനിമയിലെ ഭാവിയില മികച്ച സംവിധായകരുടെ ഗണത്തിൽ ഈ യുവ സംവിധായൻ പ്രശാന്തും  കയ്യൊപ്പ് പതിപ്പിക്കും .

 

No comments:

Powered by Blogger.