കോന്നിയൂർ രാധാകൃഷ്ണൻ ഒന്നാം ചരമവാർഷികം ആചരിച്ചു .





കോന്നിയൂർ രാധാകൃഷ്ണൻ ഒന്നാം ചരമവാർഷികം ആചരിച്ചു .



പത്തനംതിട്ട : ദേശീയ , സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കോന്നിയൂർ രാധാകൃഷ്ണന്റെ ഒന്നാം ചരമവാർഷികം കോന്നിയൂർ രാധാകൃഷ്ണൻ സൗഹൃദവേദിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന , അനുസ്മരണ സമ്മേളനം , മികച്ച അദ്ധ്യാപകനുള്ള പുരസ്കാരം എന്നിവയോടെ സമുചിതമായി ആചരിച്ചു.


















യുവ സാഹിത്യക്കാരൻ വിനോദ് ഇളകൊള്ളൂർ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു . പത്തനംതിട്ട എൻ.എസ്. എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ . ഹരിദാസ് ഇടത്തിട്ട അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു  .മികച്ച അദ്ധ്യാപകനുള്ള ഒന്നാമത് കോന്നിയൂർ രാധാകൃഷ്ണൻ പുരസ്കാരം അദ്ധ്യാപകൻ പ്രീത് ജി. ജോർജ്ജിന്അ ടൂർ സെൻ്റ് സിറിൾസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. വർഗീസ് പേരയിൽ നൽകി. 


ഡി.സി.സി. ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം ,ജില്ല പഞ്ചായത്ത് അംഗം റോബിൻ പീറ്റർ , കോന്നിയൂർ രാധാകൃഷ്ണൻ സൗഹൃദവേദി കൺവീനർ സലിം പി.ചാക്കോ , കെ. ആർ.കെ പ്രദീപ് , മുൻ അദ്ധ്യാപകൻ എസ് .സന്തോഷ് കുമാർ , സുനീൽ മാമൻ കൊട്ടുപ്പള്ളിൽ , രാജൻ പടിയറ , ഡോ.നിബുലാൽ വെട്ടൂർ , അഡ്വ . എ . ഷബീർ അഹമ്മദ് , നിസാർ നൂർമഹൽ , ജോസഫ് ഡേവിഡ് , സജീവ് കെ . , മനോജ് ആർ . നായർ, മാലിനി ആർ.നായർ , എസ്. സതീഷ്കുമാർ, പി. സക്കീർ ശാന്തി എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി .


No comments:

Powered by Blogger.