" Bhool Bhulaiyaa 3" നവംബർ ഒന്നിന് തിയേറ്ററുകളിൽ എത്തും . കാർത്തിക് ആര്യൻ , വിദ്യാ ബാലൻ മുഖ്യ വേഷങ്ങളിൽ .
" Bhool Bhulaiyaa 3 " നവംബർ ഒന്നിന് തിയേറ്ററുകളിൽ എത്തും .
ആനീസ് ബാസ്മീ സംവിധാനം ചെയ്യുന്ന കോമഡി ഹൊറർ ചിത്രമാണിത് . കാർത്തിക് ആര്യൻ , വിദ്യാ ബാലൻ , മാധുരി ദീക്ഷിത് , ട്രിപ്റ്റി ദിമ്രി , വിജയ് റാസ് , രാജ്പാൽ യാദവ് , സഞ്ജയ് മിശ്ര , അശ്വനി കൽശേക്കർ : ബഡേ , രാജേഷ് ശർമ്മ , മനീഷ് വാധ്യ , റോസ് മുള്ളിക് , പ്രാന്തിക ദാസ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
ടി സീരീസ് ഫിലിംസും സിനി 1 സ്റ്റുഡിയോയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . 150 കോടി മുതൽ മുടക്കുള്ള ഈ ചിത്രം പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് ചിത്രീകരിച്ചിരിക്കുന്നത് . ഒന്നാം ഭാഗം 2007ലും , രണ്ടാം ഭാഗം 2022ലുമാണ് പുറത്തിറങ്ങിയത് .
മനു ആനന്ദ് ഛായാഗ്രഹണവും , സഞ്ജയ് സങ്കല എഡിറ്റിംഗും , സന്ദീപ് ശിരോദ്ക്കർ പശ്ചാത്തല സംഗീതവും , തനിഷ്ക് ബാഗ്ചി , സച്ചെത് പരമ്പര , അമാൽ മല്ലിക് , ആദിത്യ റിഖാരി , ലിജോ ജോർജ്ജ് , ഡിജെ ചേതസ് എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു . 159 മിനിറ്റുള്ള ഈ ചിത്രം എ .എ റിലീസ് തിയേറ്ററുകളിൽ എത്തിക്കുന്നു .
സലിം പി. ചാക്കോ
No comments: