മലയാളത്തിലെ ആദ്യ നിയോ- നോയർ ജോണറിൽ എത്തുന്ന 'ത്രയം'; മോഷൻ പോസ്റ്റർ റിലീസ് ആയി.ചിത്രം ഒക്ടോബര്‍ 25-ന് തിയേറ്ററുകളില്‍..
മലയാളത്തിലെ ആദ്യ നിയോ- നോയർ ജോണറിൽ എത്തുന്ന 'ത്രയം'; മോഷൻ പോസ്റ്റർ റിലീസ് ആയി.ചിത്രം ഒക്ടോബര്‍ 25-ന് തിയേറ്ററുകളില്‍..
ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, അജു വർഗീസ്, നിരഞ്ജ് മണിയൻപിള്ള രാജുഎന്നിവർപ്രധാനകഥാപാത്രങ്ങളായെത്തുന്ന 'ത്രയ'ത്തിൻ്റെ മോഷൻ പോസ്റ്റർ റിലീസ് ആയി. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയുന്ന ചിത്രം ഒക്ടോബർ 25-ന് തിയേറ്ററുകളിൽ എത്തും.
നിയോ- നോയിർ ജോണറിൽ എത്തുന്ന ചിത്രത്തിൽ രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ൻ ഡേവിസ്, കാർത്തിക് രാമകൃഷ്ണൻ, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരിക്കാർ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. 'ഗോഡ്സ് ഓൺ കൺട്രി' എന്ന ചിത്രത്തിനു ശേഷം അരുൺ കെ. ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് 'ത്രയം'. സിനിമയിലേതായി പുറത്തിറങ്ങിയ പാട്ടുകളും ടീസറും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.
സംഗീതം- അരുൺ മുരളിധരൻ, എഡിറ്റർ- രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, കല- സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം- സുനിൽ ജോർജ്ജ്, ബുസി ബേബി ജോൺ, സ്റ്റണ്ട്- ഫോണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷിബു രവീന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- സഫി ആയൂർ, കഥ- അജിൽ അശോകൻ, സൗണ്ട് ഡിസൈൻ- ജോമി ജോസഫ്, ട്രെയ്ലർ കട്സ്- ഡോൺ മാക്സ്, ടൈപ്പോഗ്രഫി- മാ മി ജോ, വിഎഫ്എക്സ്- ഐഡന്റ് ലാബ്സ്, സ്റ്റിൽസ്- നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ- ആന്റണി സ്റ്റീഫൻ, അസിസ്റ്റന്റ് ഡയറക്ടർ- വിവേക്, മാർക്കറ്റിംഗ്- ആരോമൽ പുതുവലിൽ, പി.ആർ.ഒ - പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
No comments: