ബുദ്ധിയുള്ള മൂന്ന് കുരങ്ങുകളുടെ കഥയാണ് " കിഷ്കിന്ധാ കാണ്ഡം - A Tale of three wise monkeys " . വിജയരാഘവൻ്റെ പകർന്നാട്ടം .




Director: 

Dinjith Ayyathan 


Genre :

Drama , Thriller 


Platform :  

Theatre .


Language : 

Malayalam  


Time :

125 minutes 12 Seconds .


Rating : 

 4  /  5


Saleem P. Chacko 

CpK DesK .


ആസിഫ്അലി, വിജയരാഘവൻ, അപർണ്ണാ ബാലമുരളി, അശോകൻ, ജഗദീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " കിഷ്കകിന്ധാ കാണ്ഡം - A Tale of three wise monkeys "


കുരങ്ങുകൾ ജീവിക്കുന്ന ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത് . നവദമ്പതിയെയും ഫോറസ്റ്റ് ഉദ്യോസ്ഥൻ്റെയും കഥകൂടിയാണിത്. മിസ്റ്ററി ത്രില്ലർ ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്താം . തുടക്കം മുതൽ അവസാനം വരെ ദൂരൂഹത ഒളിപ്പിച്ചിരിക്കുന്നവെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്.


മുൻ സൈനിക ഉദ്യോഗസ്ഥനായ കെ.വി അപ്പുപിള്ള ( വിജയരാഘവൻ), മകൻ അജയ്ചന്ദ്രൻ കെ.വി (ആസിഫ് അലി ) , അപർണ്ണ ( അപർണ്ണ  ബാലമുരളി ) എന്നിവരുടെ കഥയാണിത് . കെ.വി അപ്പുപിള്ള യുടെ ലൈസൻസ് ഉള്ള തോക്ക് കാണാതാകുന്നു. ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


ഷെബിൻ ബെൻസൺ , നിഴൽകൾ രവി.നിഷാൻ ,മേജർ രവി, വൈഷ്ണവി രാജ്, കൃഷ്ണൻ ബാലകൃഷ്ണൻ, ജിബിൻ ഗോപിനാഥ് , മാസ്റ്റർ ആരവ് , കോട്ടയം രമേഷ് , ബിലാൻ ചന്ദ്രഹാസൻ നായർ , അർജുൻ രാധാകൃഷ്ണൻ അമ്പാട്ട് , മഹേന്ദ്ര മുള്ളത്ത് എന്നിവരാണ് മറ്റ് താരങ്ങൾ .


ബാഹുൽ രമേശ്  തിരക്കഥയും ഛായാഗ്രഹണവും,എഡിറ്റിംഗ്സൂരജ്. ഈ.എസ്., കലാസംവിധാനം  സജീഷ് താമരശ്ശേരി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ബോബി സത്യശീലൻ പ്രൊജക്റ്റ് ഡിസൈൻ - കാക്കാ സ്റ്റോറീസ്.പ്രൊഡക്ഷൻ കൺട്രോളര്  രാജേഷ് മേനോൻ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ദിൻജിത്ത് അയ്യത്താൻ.ഗുഡ് വിൽ എൻ്റെർടെയ്ൻമെൻ്റിൻ്റെ ബാനറിൽ  ജോബി ജോർജ്ജാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .


വിജയരാഘവൻ്റെ കൊടക്കൽ വീട്ടിൽ അപ്പുപിള്ളയാണ്  സിനിമയുടെ ഹൈലൈറ്റ് . ആസിഫ് അലിയുടെ അജയ് ചന്ദ്രനും അപർണ്ണ ബാല മുരളിയുടെ അപർണ്ണയും , ജഗദീഷിൻ്റെ സുമദത്തനും ഗംഭീരം. സസ്പെൻസ് ഒളിച്ച് വെച്ച് കഥയെ മുന്നോട്ട് കൊണ്ടു പോകുന്ന കെട്ടുറപ്പുള്ള തിരക്കഥയാണ് മുഖ്യ ആകർഷണം .

No comments:

Powered by Blogger.