ആക്ഷനും ഡാൻസും ചേർന്ന പക്ക ഫാമിലി എൻ്റെർടെയ്നറാണ് " PETTA RAP " .




Director: 

S . J. Sinu 


Genre :

Action Music Comedy . 


Platform :  

Theatre .


Language : 

Tamil  


Time :

124  minutes 52 Seconds .


Rating : 

3.5  / 5


Saleem P. Chacko 

CpK DesK .


പ്രഭുദേവ നായകനായ പക്കാ കളർ ഫുൾ ഫാമിലി എന്റെർറ്റൈനെർ "PETTA RAP " തിയേറ്ററുകളിൽ എത്തി .


പ്രഭുദേവയും വേദികയും കേന്ദ്ര കഥാപാത്രങ്ങളെഅവതരിപ്പിച്ചിരിക്കുന്നത് . മലയാള സിനിമകളുടെ സംവിധായകൻ എസ്. ജെ. സിനു തമിഴിൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത് .


തമിഴ് സിനിമകളിലെ ആക്ഷൻ ഹീറോ ആകാൻ ശ്രമിക്കുന്ന ബാല സുബ്രഹമണ്യം  ( പ്രഭുദേവ ) എന്ന ഇടത്തരം ചെറുപ്പക്കാരൻ്റെയും പോപ്പ് ഗായികയാകാൻആഗ്രഹിക്കുന്ന ജാനകി ( ദേവിക ) എന്ന മദ്ധ്യവർഗ്ഗ പെൺകുട്ടിയുടെയും ജീവിതത്തെ ചുറ്റിപറ്റിയുള്ള കഥയാണ് " Petta Rap " .


സണ്ണി ലിയോൺ അതിഥി താരമാണ് . വിവേക് പ്രസന്ന കലാഭവൻ ഷാജോൺ ,ഭഗവതി പെരുമാൾ , രമേഷ് തിലക് ,ജയ പ്രകാശ് , റിയാസ് ഖാൻ , മൈം ഗോപി , രാജീവ് പിള്ള എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി. സാമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തിരക്കഥ പി.കെ ദിനിലും , ഛായാഗ്രഹണം ജിത്തു ദാമോദർ ,നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്നു. ഗാനരചന വിവേക് , മണി അമുധവൻ എന്നിവരും , പ്രൊഡക്ഷൻ കൺട്രോളർ : ആനന്ദ് . എസ്, ശശികുമാർ.എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിയ. എസ്, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: അബ്ദുൾ റഹ്മാൻ, കൊറിയോഗ്രാഫി: ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട്: ദിനേശ് കാശി,വിക്കി മാസ്റ്റർ,ലിറിക്സ് :വിവേക്,മദൻ ഖർക്കി ക്രിയേറ്റീവ് സപ്പോർട്ട്: സഞ്ജയ് ഗസൽ, കോ ഡയറക്ടർ: അഞ്ജു വിജയ്, ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: സായ്സന്തോഷ്, ഡിസ്ട്രിബൂഷൻ ഹെഡ് : പ്രദീപ് മേനോൻ, പി.ആർ.ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .ഡി. ഇമ്മൻ , ദീപ്തി സുരേഷ് , പവിത്ര ചാരി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .


ജിബൂട്ടി ( 2021 ) , തേര് ( 2023 ) തുടങ്ങിയ ചിത്രങ്ങളിലുടെ  സംവിധായകനാണ് എസ്. ജെ. സിനു . കെ.ടി. കുഞ്ഞുമോൻ നിർമ്മിച്ച് എസ്. ശങ്കർ സംവിധാനം ചെയ്ത് 1994 സെപ്റ്റംബർ 17ന് റിലീസ് ചെയ്ത " കാതലൻ " എന്ന ചിത്രത്തിലെ ഒരു ഗാനത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഈ ചിത്രത്തിൻ്റെ പേര് .

പ്രഭുദേവയുടെ ഡാൻസുകളാണ് സിനിമയുടെ ഹൈലൈറ്റ് . സംഗീതം , ആക്ഷൻ , കോമഡി രംഗങ്ങളാൽ സമ്പന്നമാണ് സിനിമ . ജിത്തു ദാമോദറിൻ്റെ ഛായാഗ്രഹണം മറ്റൊരു ആകർഷണമാണ് .



No comments:

Powered by Blogger.