എസ്. ജെ.സിനു സംവിധാനം ചെയ്യുന്ന പ്രഭുദേവ ചിത്രം "PETTA RAP" നാളെ മുതൽ തിയേറ്ററുകളിൽ . നിർമ്മാണം : ജോബി പി. സാം കോന്നി , അസോസിയേറ്റ് ഡയറക്ടർ ജി. ബിജുകുമാർ കോന്നി .


 

എസ്. ജെ.സിനു സംവിധാനം ചെയ്യുന്ന പ്രഭുദേവ ചിത്രം "PETTA RAP" നാളെ മുതൽ തിയേറ്ററുകളിൽ . നിർമ്മാണം : ജോബി പി. സാം കോന്നി  ,  അസോസിയേറ്റ് ഡയറക്ടർ ജി. ബിജുകുമാർ കോന്നി .


മലയാള സിനിമാ സംവിധായകനായ എസ് ജെ സിനു ആദ്യമായി തമിഴിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് പേട്ടറാപ്പ്. മുപ്പതു വർഷങ്ങൾക്ക് ശേഷം തന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലെ ഗാനത്തിന്റെ പേരിൽ ഒരു ചിത്രവുമായി എസ് ജെ സിനു സമീപിച്ചപ്പോൾ കഥയിലെ ടോട്ടൽ എന്റർടൈൻമെന്റ് ഫാക്റ്ററും ചിത്രത്തിന്റെ പേരും തന്നെയാണ് തന്നെ സ്വാധീനിച്ചതെന്ന് നേരത്തെ തന്നെപ്രഭുദേവകേരളത്തിലെത്തിയപ്പോൾ അഭിപ്രായപ്പെട്ടിരുന്നു. മലയാളത്തിലെപ്രമുഖതാരങ്ങളോടൊപ്പം ഓഡിഷനിലൂടെ പുതുമുഖ താരങ്ങൾക്കും പ്രാതിനിധ്യം നൽകിയ തമിഴ് ചിത്രം കൂടിയാണ് പേട്ടറാപ്പ്. ഏതു പ്രായത്തിലുള്ളവർക്കും തിയേറ്ററിൽആസ്വദിക്കാൻസാധിക്കുന്ന കളർഫുൾ എന്റർടൈനറായാണ് പേട്ടറാപ്പ് ഒരുക്കിയതെന്ന് സംവിധായകൻ എസ് ജെ സിനുവും, മലയാളത്തിൽ നിന്ന് തമിഴിലേക്ക് ബിഗ് ബഡ്ജറ്റ് ചിത്രവുമായി ആരംഭം കുറിക്കാൻ സാധിച്ചത് ബ്ലൂ ഹിൽ ഫിലിംസിന്റെപുതിയചുവടുവെപ്പാണെന്നും അതിൽ അഭിമാനമുണ്ടെന്നും പ്രൊഡ്യൂസർ  ജോബി.പി.സാമും അഭിപ്രായപ്പെട്ടു. 


നാളെ മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന പേട്ടറാപ്പിന്റെ ഷോകൾ കേരളത്തിലെ എൺപതോളം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നുണ്ട്. 


പ്രഭുദേവ, വേദിക, സണ്ണി ലിയോൺ, കലാഭവൻ ഷാജോൺ, വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേശ് തിലക്, രാജീവ് പിള്ള തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. പേട്ടറാപ്പിന്റെ തിരക്കഥ പി കെ ദിനിലാണ് ഒരുക്കിയിരിക്കുന്നത്. ഡി ഇമ്മൻ ആണ് ചിത്രത്തിലെ മനോഹരമായ പത്തോളം ഗാനങ്ങൾ സംഗീതസംവിധാനംചെയ്തിരിക്കുന്നത്.ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി. സാമാണ് പേട്ട റാപ്പ് നിർമിക്കുന്നത്. പേട്ടറാപ്പിന്റെ ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ വിവേക് ​​പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ : ആനന്ദ് .എസ്, ശശികുമാർ.എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിയ എസ്, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: അബ്ദുൾ റഹ്മാൻ, കൊറിയോഗ്രാഫി: ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട്: ദിനേശ് കാശി,വിക്കി മാസ്റ്റർ,ലിറിക്സ് :വിവേക്,മദൻ ഖർക്കിക്രിയേറ്റീവ് സപ്പോർട്ട്: സഞ്ജയ് ഗസൽ, കോ ഡയറക്ടർ: അഞ്ജു വിജയ്, അസോസിയേറ്റ് ഡയറക്ടർ ബിജുകുമാർ , ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: സായ്സന്തോഷ്, ഡിസ്ട്രിബൂഷൻ ഹെഡ് : പ്രദീപ് മേനോൻ, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.


സലിം പി. ചാക്കോ .

No comments:

Powered by Blogger.